വിവാദ പരാമര്‍ശം: ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ മുന്‍ ഉന്നത ഉദ്യോഗസ്ഥനെതിരെ കേസ്

Web Desk

ബംഗളുരു

Posted on June 05, 2020, 5:34 pm

ആഗോള മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ മുന്‍ മേധാവി ആകാര്‍ പട്ടേലിനെതിരെ കേസ്. സാമൂഹ്യമാധ്യമങ്ങളിലൂടെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് നടപടി.

ഇദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ജെസി നഗര്‍ പൊലീസ് സ്റ്റേഷനിലെ ഒരു ഇന്‍സ്പെക്ടര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. അമേരിക്കയില്‍ കറുത്ത വംശജനായ ജോര്‍ജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ പുച്ഛിച്ച് പോസ്റ്റിട്ടതിനാണ് നടപടി. പ്രതിഷേധങ്ങള്‍ ഒരു കൗശലമാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം. കലാപം ഉണ്ടാക്കാന്‍ കരുതിക്കൂട്ടി നടത്തിയ പരാമര്‍ശമാണെന്ന് ആരോപിച്ചാണ് കേസെടുത്തിട്ടുള്ളത്.

പ്രതികരിക്കാനുള്ള അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് പട്ടേലിനെതിരെ കേസെടുത്തതിലൂടെ നടന്നതെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ഇപ്പോഴത്തെ മേധാവി അവിനാഷ്കുമാര്‍ പറഞ്ഞു.

eng­lish summary:
Case Against For­mer Top Offi­cial Of Rights Group Amnesty Inter­na­tion­al For “Offen­sive” Remarks
you may also like this video