ടിക്‌ടോക്ക് വൈറലായി; 16 കാരിയ്ക്കെതിരെ കേസെടുത്ത് പാെലീസ്

Web Desk
Posted on November 01, 2019, 4:59 pm

പുരി: ക്യാമറകളും മൊബൈല്‍ ഫോണുകളും നിരോധിച്ചിരിക്കുന്ന പുരി ജഗന്നാഥ ക്ഷേത്രത്തിനകത്ത് വെച്ച് ടിക് ടോക്ക് വീഡിയോ ഷൂട്ട് ചെയ്ത സംഭവത്തില്‍ 16 കാരിക്കെതിരെ കേസ് എടുത്തു. സംഭവത്തില്‍ പുരിയിലെ നിമപാര സ്വദേശിയായ പെണ്‍കുട്ടിക്കെതിരെ സിംഗദ്വാര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ആവശ്യമുള്ളപ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കുകയും ചെയ്തു.

ക്ഷേത്രത്തിന്റെ അകത്തളങ്ങള്‍ ഉള്‍ക്കൊള്ളുന്ന ടിക് ടോക്ക് വീഡിയോ തിങ്കളാഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറലായിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് ജഗന്നാഥ ക്ഷേത്ര ഭരണകൂടം സിംഹദ്വാര്‍ പോലീസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് കേസ് എടുത്ത് അന്വേഷിക്കുകായിരുന്നു. അന്വേഷണത്തില്‍ പെണ്‍കുട്ടിയാണ് വീഡിയോ എടുത്ത് ടിക് ടോക്കില്‍ ഷെയര്‍ ചെയ്തതെന്ന് കണ്ടെത്തുകയായിരുന്നു. ഒക്ടോബര്‍ 27 നാണ് പെണ്‍കുട്ടിയും അമ്മായിയും ക്ഷേത്ര ദര്‍ശനത്തിനെത്തിയത്.