ഇബ്രാഹിം കുഞ്ഞിനെതിരായ കേസിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ട്: ഹൈക്കോടതി

Web Desk

കൊച്ചി

Posted on June 17, 2020, 9:59 pm

മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പരാതി പിൻവലിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ഹൈക്കോടതി. വിജിലൻസ് ഐജി എച്ച് വെങ്കിടേഷിന്റെ അന്വേഷണ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കോടതിയുടെ നീരീക്ഷണം.

ആരോപണത്തിൽ പ്രാഥമിക തെളിവുകൾ ഉണ്ടെന്ന് വിലയിരുത്തിയ കോടതി ഇബ്രാഹിം കുഞ്ഞിന്റെയും മകന്റെയും കരാറിന് ശ്രമം നടത്തിയ മറ്റ് ലീഗ് നേതാക്കളുടേയും മൊഴികൾ ഹാജരാക്കാൻ വിജിലൻസിന് നിർദേശം നൽകി.

ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിൽ 10 കോടി നിക്ഷേപിച്ചെന്ന ആരോപണത്തിൽ സ്വീകരിച്ച നടപടി അറിയിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടർക്കും കോടതി നിർദേശം നൽകി. സ്വീകരിച്ച നടപടി രണ്ടാഴ്ചക്കകം അറിയിക്കണം. പരാതിക്കാരനായ ഗിരീഷ് കുമാറിനെ ക്രിമിനൽ ഉദേശ്യത്തോടെ ഭീഷണിപ്പെടുത്തിയതിന് തെളിവുണ്ടെന്ന് കളമശേരി പൊലീസ് അറിയിച്ചു. കേസിൽ തുടർനടപടിക്കുള്ള അനുമതിക്കായി ക്രിമിനൽ ചട്ടം 506 (1) പ്രകാരം ആലുവ മജിസ്ട്രേട്ടിന്റെ അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.

eng­lish sum­ma­ry: case against ibrahim kun­ju has  pri­mafa­cie evi­dence: high­court

you may also like this video: