June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

സെൻകുമാറിന്റെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ കേസ്

By Janayugom Webdesk
February 1, 2020

മുൻ ഡിജിപി ടിപി സെൻകുമാറിന്റെ വ്യാജപരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞമാസം 16 ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ വാർത്താസമ്മേളനം നടത്തുന്നതിനിടെ തന്നെ തടസപ്പെടുത്തിയെന്നും അപായപ്പെടുത്താൻ ശ്രമിച്ചെന്നും അപമാനിക്കാനായി ഗൂഡാലോചന നടത്തിയെന്നുമുള്ള സെൻകുമാറിന്റെ പരാതിയിലാണ് ഏഷ്യാനെറ്റ് ന്യൂസ് കോ ഓർഡിനേറ്റിംഗ് എഡിറ്റർ പി ജി സുരേഷ്‌കുമാർ, മാധ്യമപ്രവർത്തകനായ കടവിൽ റഷീദ് എന്നിവർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തത്.

വാർത്താസമ്മേളനത്തിനിടെ തന്നോട് അപ്രിയചോദ്യം ചോദിച്ച കടവിൽ റഷീദിനെ അടുത്ത് വിളിച്ച് സെൻകുമാർ മോശമായി സംസാരിക്കുകയും മദ്യപിച്ചിട്ടുണ്ടോയെന്ന് ചോദിച്ച് ആക്ഷേപിക്കുകയും ചെയ്തിരുന്നു. തുടർന്ന് സെൻകുമാറിനൊപ്പമുണ്ടായിരുന്ന ചിലർ റഷീദിനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ഹാളിൽ നിന്ന് ബലംപ്രയോഗിച്ച് പുറത്താക്കാൻ ശ്രമം നടത്തുകയും ചെയ്തു. മാധ്യമപ്രവർത്തകർ ഇടപെട്ടാണ് റഷീദിനെ രക്ഷിച്ചത്.

തുടർന്ന് റഷീദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നാല് ദിവസത്തിന് ശേഷം കന്റോൺമെന്റ് പൊലീസ് സെൻകുമാർ, ബിഡിജെഎസ് മുൻ നേതാവ് സുഭാഷ് വാസു ഉൾപ്പെടെ എട്ട് പേർക്കെതിരെ കേസെടുത്തിരുന്നു. റഷീദ് പരാതി നൽകിയതിന് പിന്നാലെ തന്നെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി സെൻകുമാർ സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാധ്യായയ്ക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്.

Eng­lish Sum­ma­ry: Case against jour­nal­ists over Senku­mar’s complaint.

you may also liek this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.