Web Desk

കാസർകോട്

May 16, 2021, 11:17 am

വിസ തട്ടിപ്പ്; കെഎസ്‌യു ജില്ലാ സെക്രട്ടറിക്കെതിരെ പരാതി

Janayugom Online

കെ എസ് യു കാസർകോട് ജില്ലാ സെക്രട്ടറി മാർട്ടിൻ എബ്രഹാമും സഹോദരനും സംഘവും സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് കോൺഗ്രസ്‌ പ്രവർത്തകന്റെ പരാതി. ഉക്രൈനിലേക്ക് വിസ വാഗ്ദാനം നല്‍കിയാണ് പണം തട്ടിയതെന്നാണ് പരാതി. പരാതിയില്‍ മേല്‍ ബേഡകം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങി.

പരാതിക്കാരന്റെ കൈയ്യില്‍ നിന്ന് പലപ്പോഴായി 4,79,000 രൂപ വാങ്ങിയെന്ന്‌ പരാതിയിൽ പറയുന്നു. വ്യാജ വിസ നൽകി വഞ്ചിക്കുകയായിരുന്നു. പണം തിരിച്ചു നൽകാൻ ആവശ്യപ്പെടുമ്പോൾ ഭീഷണിപ്പെടുത്തുകയാണ്‌.

പ്രതികൾ കൊടുത്ത വ്യാജവിസയും മറ്റ് രേഖകളും ഉപയോഗിച്ച് വിമാനം കയറിയ മാത്യൂ സക്കറിയ വിമാനത്താവളത്തിൽ വച്ചു ഉക്രൈൻ അധികൃതരുടെ പിടിയിലാവുകയും തിരിച്ചയക്കുകയുമായിരുന്നു.മാർട്ടിനെകൂടാതെ സഹോദരൻ ടിൽവിൻ എബ്രഹാം, ജിനു ബാബു, മനു വർഗീസ്, സുനിൽ ചന്ദ്രൻ, വൈശാഖ് എന്നിവർ അടങ്ങുന്ന സംഘത്തിനെതിരെയാണ് പരാതി.

ENGLISH SUMMARY: case against ksu kasar­gode sec­re­tary on visa scam

YOU MAY ALSO LIKE THIS VIDEO;