Web Desk

കാസർക്കോട്

June 16, 2020, 11:34 am

വഖഫ് ബോര്‍ഡിന്റെ ഭൂമി നിയമവിരുദ്ധമായി വിറ്റ മുസ്‌ലിം ലീഗ് എംഎല്‍എ എം സി കമറുദ്ദീനെതിരേ കേസെടുക്കും

Janayugom Online

തൃക്കരിപ്പൂരില്‍ വഖഫ് ബോര്‍ഡിന്റെ ഭൂമി നിയമവിരുദ്ധമായി വിറ്റ മുസ്‌ലിം ലീഗ് എംഎല്‍എ എം സി കമറുദ്ദീനെതിരേ കേസെടുക്കും. കമറുദ്ദീന്‍ ചെയര്‍മാനായ ട്രസ്റ്റാണ് കുറഞ്ഞ വിലക്ക് ഭൂമി സ്വന്തമാക്കിയത്. സംസ്ഥാന വഖഫ് ബോര്‍ഡ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വഖഫ് ബോര്‍ഡിന്റെ ഭൂമി നിയമവിരുദ്ധമായാണ് വിറ്റതെന്ന് കണ്ടെത്തിയിട്ടുണ്ട്. തൃക്കരിപ്പൂരില്‍ രണ്ട് ഏക്കറോളം വഖഫ് ഭൂമി കമറുദ്ദീന്‍ എംഎല്‍എ ചെയര്‍മാനായ ട്രസ്റ്റിന് നിയമവിരുദ്ധമായി വിറ്റെന്നാണ് കണ്ടെത്തല്‍. വിശദീകരണമാവശ്യപ്പെട്ട് എംഎല്‍എക്കും, ഭൂമി വിറ്റ ജാമിയ സാദിയ ഇസ്ലാമിയ എന്ന സംഘടനയുടെ പ്രസിഡന്റിനും വഖഫ് ബോര്‍ഡ് നോട്ടീസയച്ചു. ഭൂമി തിരിച്ചുപിടിക്കുമെന്നും വഖഫ് ബോര്‍ഡ് അറിയിച്ചു.

update…

Eng­lish sum­ma­ry: case against M. C. Kamaruddin

you may also like this video