മലയാള ചലച്ചിത്രരംഗത്ത് മൂന്നു പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ. എന്നാൽ ഇപ്പോൾ താര രാജാവിനെതിരെ വഞ്ചനാ കുറ്റത്തിനു കേസ് എടുത്തിരിക്കുകയാണ്. താരത്തിന് പുലിവാലായി മാറിയത് കൊച്ചിയിൽ മൊബൈൽ ഷോറൂമായ മൈജിയുടെ അംബാസിഡറായതും പരസ്യത്തിൽ അഭിനയിച്ചതും ഉദ്ഘാടകനായതും ആണ്. ഒരുലക്ഷത്തി നാൽപ്പതിനായിരത്തി ഇരുനൂറുരൂപക്ക് പരസ്യ വാചകത്തിൽ ആകൃഷ്ടനായി ആപ്പിളിന്റെ ലാപ്പ്ടോപ്പ് വാങ്ങിയ അമ്പലപ്പുഴക്കാരനായ ഷൈൻ ഇപ്പോൾ ഉപഭോക്ത്യ കോടതിയെ സമീപിച്ചിരിക്കുകയാണ്.
കൊച്ചിയിലെ മൈജി ഷോറൂമിൽ നിന്നും കഴിഞ്ഞ 2020 ജൂലൈ പതിമൂന്നാം തീയതിയാണ് ലാപ്ടോപ്പ് വാങ്ങുന്നത്. രണ്ട് മാസമായപ്പോഴെക്കും അതായത് സെപ്റ്റംബറോടുകൂടി ലാപ്ടോപ്പ് ഓവർഹീറ്റാകുന്നതും വൈഫൈ കണക്ട് ആകാതിരിക്കുന്നതും ശ്രദ്ധയിൽപ്പെട്ടു. ഇതോടെ ഷൈൻ മുകുന്ദൻ ആപ്പിൾ കമ്പ്യൂട്ടർ വാങ്ങിയ കടയിൽ സമീപിച്ചു. എന്നാൽ അവർ പറഞ്ഞത് ആപ്പിളിനേ സമീപിക്കാൻ ആയിരുന്നു. ഇതേ തുടർന്ന് അവിടെ ഷൈൻ സമീപിച്ചപ്പോൾ ആപ്പിളിന്റെ ഡയറക്ട് ഓഫിസല്ലെന്നും വാറന്റി ഉപകരണങ്ങൾ നന്നാക്കാൻ കഴിയില്ല എന്നും അറിയിച്ചു.
പിന്നാലെയാണ് നടൻ മോഹൻ ലാലിനെ ഇദ്ദേഹം സമീപിച്ചത്. മോഹൻ ലാൽ പ്രതികരിച്ചില്ല. പകരം അദ്ദേഹത്തിന്റെ ഓഫീസ് കടക്കാരേ സമീപിക്കാൻ നിർദ്ദേശിച്ചു. ആപ്പിൾ ലാപ്ടോപ്പ് മോഹൻലാൽ പറഞ്ഞിട്ടാണ് വാങ്ങിയത് എന്ന് പരാതിക്കാരൻ പറഞ്ഞു എങ്കിലും താരം ഒഴിഞ്ഞു മാറി എന്ന് കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.
സെപ്റ്റംബർ ഇരുപതാം തീയതി പരാതിക്കാരൻ വീണ്ടും ഷോറൂമിനെ സമീപിച്ചപ്പോൾ വേറെ ഒരു അഡ്രസ് കൊടുക്കുകയാണുണ്ടായത്. ഇതിന്റെ പുറകെ ഇനിയും നടക്കാൻ സാധിക്കില്ലെന്ന് പറഞ്ഞതോടെ ജീവനക്കാർ തന്റെ കയ്യിൽ നിന്നും ലാപ്ടോപ്പ് വാങ്ങിവെച്ചു. പിന്നാലെ രണ്ട് ദിവസത്തിനുള്ളിൽ ലാപ്ടോപ്പ് റീപ്ലെയ്സ് ചെയ്തു നൽകാമെന്ന് അറിയിച്ചു. എന്നാൽ പല തവണ വിളിച്ചിട്ടും ലാപ്ടോപ്പ് റീപ്ലെയ്സ് ചെയ്ത് നൽകിയില്ല. നടൻ മോഹൽ ലാലിലുള്ള വിശ്വാസവും അദ്ദേഹം പറഞ്ഞിട്ടും ആയിരുന്നു ഒന്നേ മുക്കാൽ ലക്ഷം രൂപയുടെ ലാപ്പ് ടോപ്പ് വാങ്ങിയത് എന്നാണ് പരാതിക്കാരൻ നിലവിൽ കോടതിയിൽ ബോധിപ്പിച്ചത്. മൂന്നാം കക്ഷിയാക്കിയാണ് മോഹൻലാലിനെതീരെ കേസ് കൊടുത്തിരിക്കുന്നത്.
English summary; case against mohanlal
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.