Web Desk

ന്യൂഡൽഹി

December 20, 2020, 7:24 pm

കോടികളുടെ വജ്രങ്ങള്‍ മോഷ്ടിച്ചു; നീരവ് മോഡിയുടെ സഹോദരനെതിരെ കേസ്

Janayugom Online

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് മുങ്ങിയ നീരവ് മോഡിയുടെ സഹോദരനെതിരെ കോടിക്കണക്കിന് രൂപ വിലയുള്ള വജ്രങ്ങള്‍ മോഷ്ടിച്ചതിന് കേസ്. നീരവിന്റെ സഹോദരന്‍ നേഹല്‍ മോഡിക്കെതിരെ ന്യൂയോര്‍ക്കിലാണ് കേസെടുത്തിരിക്കുന്നത്. പിഎന്‍ബി തട്ടിപ്പ് കേസില്‍ 27-ാം പ്രതി കൂടിയായ ഇയാള്‍ സിബിഐ അന്വേഷിക്കുന്ന ഒരാളാണ്. എല്‍എല്‍ഡി ഡയമണ്ട്‌സ് യുഎസ്എ എന്ന കമ്പനിയില്‍ നിന്ന് വ്യാജ രേഖകള്‍ നല്‍കി 26 ലക്ഷം ഡോളര്‍ മൂല്യമുള്ള വജ്രം വാങ്ങുകയും അവയില്‍ 10 ലക്ഷം ഡോളറിന്റെ വജ്രം സ്വന്തം ആവശ്യത്തിന് പണമാക്കി മാറ്റുകയും ചെയ്തുവെന്നാണ് മാന്‍ഹാട്ടന്‍ ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസ് തയ്യാറാക്കിയ പ്രസ്താവന പറയുന്നു.

കോസ്റ്റ്‌കോ ഹോള്‍സെയില്‍ കോര്‍പറേഷന്‍ എന്ന കമ്പനിയുമായി ബന്ധമുണ്ടെന്നും 8 ലക്ഷം ഡോളര്‍ മൂല്യമുള്ള വജ്രങ്ങള്‍ ക്രെഡിറ്റായി ഈ കമ്പനിക്ക് നല്‍കണമെന്നുമാണ് എല്‍എല്‍ഡി കമ്പനിയോട് നേഹല്‍ ആവശ്യപ്പെട്ടത്. ഈ വജ്രങ്ങള്‍ കോസ്റ്റ്‌കോ വാങ്ങാന്‍ താല്‍പര്യപ്പെടുന്നുണ്ടെന്ന് പിന്നീട് നേഹല്‍ മോഡി എല്‍എല്‍ഡിയെ അറിയിച്ചു. ഇതിനിടയില്‍ സാമ്പത്തിക ഇടപാടുകളില്‍ ഇയാള്‍ നടത്തിയ തട്ടിപ്പ് ബോധ്യമായ എല്‍എല്‍ഡി കമ്പനി നിയമ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

Eng­lish sum­ma­ry; case against neer­av mod­i’s brother

You may also like this video;