June 3, 2023 Saturday

Related news

May 17, 2023
May 6, 2023
April 10, 2023
April 4, 2023
March 27, 2023
March 19, 2023
March 9, 2023
March 7, 2023
February 27, 2023
February 25, 2023

എയര്‍ഇന്ത്യയ്ക്ക് വീണ്ടും യാത്രക്കാരനെക്കൊണ്ട് തലവേദന: വിമാനത്തില്‍ പുകവലിച്ചു യാത്രക്കാരനെതിരെ കേസ്

Janayugom Webdesk
ന്യൂഡല്‍ഹി
March 7, 2023 9:31 pm

എയര്‍ ഇന്ത്യ വിമാനത്തിലെ ശുചിമുറിയില്‍ പുകവലിച്ചതിന് യാത്രക്കാരനെതിരെ കേസ്. മാര്‍ച്ച്‌ 4ന് കൊല്‍ക്കത്ത‑ഡല്‍ഹി വിമാനത്തിലാണ് സംഭവം. അനില്‍ മീണ എന്ന യാത്രക്കാരനെതിരെയാണ് കേസെടുത്തത്.
സംഭവത്തെക്കുറിച്ച്‌ ഡല്‍ഹി എടിസിയെ അറിയിക്കുകയും വിമാനം ഐജിഐ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ശേഷം യാത്രക്കാരനെ ഡല്‍ഹി പൊലീസിന് കൈമാറുകയും ചെയ്തു. ചോദ്യം ചെയ്യലില്‍, താന്‍ ഒരു ചെയിന്‍ സ്‌മോക്കറാണെന്ന് അനില്‍ മീണ പറഞ്ഞതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞദിവസം ന്യൂയോര്‍ക്ക്-ഡല്‍ഹി അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ സഹയാത്രികന്റെ മേല്‍ മൂത്രമൊഴിച്ചെന്നാരോപിച്ച്‌ ഒരു വിദ്യാര്‍ത്ഥിക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു. 

Eng­lish Sum­ma­ry: case against pas­sen­ger for smok­ing on the plane

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.