കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് നടപ്പിലാക്കിയ ലോക് ഡൗണും, കര്‍ഫ്യുവും ലംഘിച്ച് ബംഗളൂരില്‍ നിന്ന് കുഞ്ഞുങ്ങളടക്കമുള്ളവരെ കൂട്ടി നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെതിരെ ബത്തേരി പോലീസ് കേസെടുത്തു.കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ഫൈസല്‍ (38) നെതിരെയാണ് കേസെടുത്തത്. രണ്ട് ദിവസം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ കേരള എപിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് 2020 പ്രകാരമാണ് കേസെടുത്തത്. രണ്ട് വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന പ്രസ്തുത കേസ് ജില്ലയില്‍ ആദ്യമായാണ് രജിസ്റ്റര്‍ ചെയ്തത്.കൂടാതെ 188,269 വകുപ്പുകള്‍ പ്രകാരവും,കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാതെ സഞ്ചരിച്ചതിനാല്‍ ജുവനല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.
ഇനി മുതല്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യുന്ന സമാന കേസുകളില്‍ എപിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരമുള്ള ഗൗരവവകുപ്പുകള് ചേര്‍ക്കുമെന്നും ജില്ലാ പോലീസ് വ്യക്തമാക്കി.ഫൈസല്‍ അമ്മാവനോടൊപ്പം ബാംഗളൂരില്‍ ജോലി ചെയ്യുകയായിരുന്നു.തുടര്‍ന്ന് സര്‍ക്കാരിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും ലംഘിച്ച് ഇയാള്‍ അമ്മാവന്റെ ഭാര്യയെയും ‚മകളെയും , ഒന്നും,രണ്ടും വയസുള്ള രണ്ട് കുട്ടികളെയും കൊണ്ട് കാറില്‍ ഇന്നലെ രാവിലെ 7 മണിയോടുകൂടെ മുത്തങ്ങ ചെക്ക് പോസ്റ്റിലെത്തുകയായിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ തിരികെ പറഞ്ഞു വിടുകയും ചെയ്തു.
ENGLISH SUMMARY: case against person breaks lock down
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.