Web Desk

തിരുവനന്തപുരം

March 20, 2020, 5:09 pm

കൊറോണ; നിരീക്ഷണത്തിൽ കഴിയണമെന്ന സർക്കാർ നിർദ്ദേശം ലംഘിച്ചു; വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കെതിരെ പൊലീസ് കേസ്

Janayugom Online

കൊറോണ വൈറസ് ബാധ സംസ്ഥാനത്ത് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കെതിരെ കൂടി പൊലീസ് കേസെടുത്തു. 14 ദിവസം നിർബന്ധമായും വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്ന സർക്കാർ നിർദേശം ലംഘിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. നിലമ്പൂരിലും ആലുവാലിയിലുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആലുവയിൽ പുരുഷനെതിരെയും നിലമ്പൂരിൽ സ്ത്രീക്കെതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്.

ജില്ലാ കളക്ടറുടെ നിർദ്ദേശം ലംഘിച്ച് കുർബാന നടത്തിയതിന് തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിക്ക് പൊലീസ് നോട്ടീസ് അയച്ചു. ആരോഗ്യവകുപ്പിന്റെ ക്വാറന്റൈൻ നിർദ്ദേശം പാലിക്കാതെ സ്ഥലംവിട്ട കോട്ടയം ഇടവട്ടം മറവൻതുരുത്ത് സ്വദേശി നന്ദകുമാറിനെതിരെ തലയോലപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ENGLISH SUMMARY: Case against per­sons who vio­late coro­na obser­va­tion rule