നടന് രജനികാന്തിനെതിെരേ കേസ്. ദ്രാവിഡ രാഷ്ട്രീയാചാര്യന് പെരിയോര്‍ ഇ.വി. രാമസാമിയെ അപമാനിച്ചെന്നാരോപിച്ചു ദ്രാവിഡ വിടുതലൈ കഴകം നല്കിയ പരാതിയില്‍ കോയന്പത്തൂര്‍ പോലീസാണു രജനിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഈ മാസം പതിനാലിനു ചെന്നൈയില്‍ തമിഴ് മാസികയായ തുഗ്ലക്കിന്റെ 50-ാം വാര്‍ഷികാഘോഷത്തില്‍ സംസാരിക്കവേയായിരുന്നു രജനികാന്തിന്റെ വിവാദ പരാമര്‍ശം. 1971‑ല്‍ സേലത്ത് അന്ധവിശ്വാസത്തിനെതിരെ പെരിയോറിന്റെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ രാമന്റെയും സീതയുടെയും നഗ്നചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്നും തുഗ്ലക് മാത്രമാണ് ഇതു പ്രസിദ്ധീകരിച്ചതെന്നുമാണ് രജനി പറഞ്ഞത്. രജനീകാന്തിന്റെ പരാമര്‍ശം കളവാണെന്നു ദ്രാവിഡ കഴകം (ഡിവികെ) പ്രസിഡന്റ് കൊളത്തുര്‍ മണി ആരോപിച്ചു. പരാമര്‍ശത്തില്‍ രജനികാന്ത് മാപ്പു പറഞ്ഞില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും സംഘടനാ പ്രവര്‍ത്തകര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.