കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അപകീർത്തികരമായ വാർത്ത പ്രചരിപ്പിച്ചതിന് ഡോക്ടർ ഷിനു ശ്യാമളനെതിരെ കേസെടുത്തു. തൃശൂർ ഡിഎംഒയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്കെതിരെ അപകീർത്തികരമായ വാർത്ത പ്രചരിപ്പിച്ചതോടെയാണ് ഡിഎംഒ പരാതി നൽകിയത്. ഷിനു ശ്യാമളനെതിരെ രൂക്ഷ വിമർശനവുമായി കളക്ടർ എസ് ഷാനവാസ് രംഗത്തെത്തിയിരുന്നു.
പരാതി പരിശോധിച്ച ശേഷം സമൂഹത്തിൽ അനാവശ്യ പരിഭ്രാന്തി സൃഷ്‌ടിച്ചെന്ന കുറ്റം ചുമത്തിയാണ് വാടാനപ്പള്ളി പൊലീസ് ഷിനുവിനെതിരെ കേസെടുത്തത്. ഐപിസി 505, കെപി ആക്ട് 120 (ഒ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. രണ്ടു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഡോ ഷിനു ആരോഗ്യപ്രവർത്തകരെ മോശമായി ചിത്രീകരിക്കുന്നത് പുബ്ലിസിറ്റിക്കു വേണ്ടിയാണെന്നും ഡിഎംഒ ഓഫീസ് വൃത്തങ്ങൾ വിമർശിച്ചിരുന്നു.
ENGLISH SUMMARY: case against shinu shyamalan
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.