June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

നെടുമ്പാശ്ശേരിയിലെ വിവാദ സ്വീകരണം; ഒമ്പത് പേർ അറസ്റ്റിൽ

By Janayugom Webdesk
March 16, 2020

കൊറോണ ഭീതി നിലനില്‍ക്കെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിലക്ക് ലംഘിച്ച് റിയാലിറ്റിഷോ താരത്തിന് സ്വീകരണം നല്‍കിയ കേസിൽ ഒമ്പതു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്കൽ സ്വദേശി മുഹമ്മദ് അഫ്സർ, ചേലാമറ്റം സ്വദേശി നിബാസ് എന്നിവരെ നേരത്തെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ടിവി റിയാലിറ്റി ഷോ താരം ഡോ. രജത്കുമാർ ഒന്നാം പ്രതിയാണ്.

വിമാനത്താവള പരിസരത്ത് തടിച്ചുകൂടിയ 75 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. രജത്കുമാർ ഫാൻസ് അസോസിയേഷൻ വിമാനത്താവളത്തിന്റെ പരിസരത്ത് ഞായറാഴ്ച രാത്രിയാണ് സ്വീകരണമൊരുക്കിയത്. നിയമവിരുദ്ധമായ സംഘം ചേരൽ, കലാപശ്രമം, സർക്കാർ ഉത്തരവ് ലംഘനം, പൊതുഗതാഗത സംവിധാനം തടസ്സപ്പെടുത്തി ജനങ്ങൾക്ക് അപകടമുണ്ടാക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.

വിമാനത്താവളത്തിന്റെ 500 മീറ്റർ പരിധിയിൽ സംഘം ചേരരുതെന്ന ഹൈക്കോടതി ഉത്തരവ് മറികടന്നായിരുന്നു സ്വീകരണം. മത‑രാഷ്ട്രീയ- സാമുദായിക സംഘടനങ്ങൾ പോലും എല്ലാവിധ സംഘം ചേർന്ന പ്രവർത്തനങ്ങളും ഉപേക്ഷിച്ചു ജനങ്ങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോൾ ഇങ്ങനെയുള്ള നിയമലംഘനങ്ങൾക്കു മുൻപിൽ കണ്ണടക്കാൻ നിയമപാലകർക്കു കഴിയില്ലെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് ഫേസ്ബുക്ക് പേജിൽ അറിയിച്ചു.

മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ലെന്ന് കളക്ടർ പറഞ്ഞു. ചില ആളുകൾ നടത്തുന്ന ഇത്തരം കാര്യങ്ങൾ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുൻപിൽ അവമതിപ്പുണ്ടാക്കാൻ കാരണമാകുമെന്നും ഫേസ്ബുക്ക് കുറിപ്പിലുണ്ട്. സ്വീകരണം നൽകിയതിനെതിരെ ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലും വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

Eng­lish Sum­ma­ry; case against the crowd in nedum­bassery to receive rajith; 9 arrest

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.