September 29, 2022 Thursday

Related news

August 29, 2022
July 6, 2022
June 13, 2022
June 2, 2022
April 16, 2022
February 24, 2022
February 24, 2022
November 11, 2021
July 7, 2021
June 25, 2021

യുപിയില്‍ മസ്ജിദ് തകര്‍ത്തതിനെ കുറിച്ച് ഡോക്യുമെന്ററി; ‘ദി വയര്‍’ ന്യൂസ് പോര്‍ട്ടലിനെതിരെ കേസ്

Janayugom Webdesk
ലഖ്‌നൗ
June 25, 2021 12:09 pm

ഗാസിയാബാദില്‍ മുസ്​ലിം വയോധികനെ ക്രൂരമായി പീഡിപ്പിക്കുകയും ജയ്​ ശ്രീരാം വിളിപ്പിക്കുകയും ചെയ്​ത സംഭവത്തില്‍ കേസ്​ എടുത്തതിനു പിന്നാലെ മാധ്യമങ്ങ​ള്‍ക്കെതിരെ വീണ്ടും വേട്ടയുമായി യുപി പൊലീസ്​. യുപിയിലെ ബാരബങ്കിയില്‍ മസ്​ജിദ്​ തകര്‍ത്ത സംഭവത്തെ കുറിച്ച്‌​ തയാറാക്കിയ ഡോക്യുമെന്‍ററി കഴിഞ്ഞ ദിവസം സ്വന്തം ട്വിറ്റര്‍ ഹാന്‍ഡ്​ലില്‍ ഷെയര്‍ ചെയ്​ത ‘വയര്‍’ ഓണ്‍ലൈന്‍ വാര്‍ത്ത പോര്‍ട്ടലിനെതിരെയാണ്​ കേസ്​. ഗാസിയാബാദ്​ സംഭവത്തിലും ‘വയറി‘നെതിരെ കേസ്​ എടുത്തിരുന്നു. ‘ശത്രുത വളര്‍ത്തലും കലാപ ശ്രമവും’ ആരോപിച്ചാണ്​ കേസ്​​. മസ്​ജിദി​ലുണ്ടായിരുന്ന വിശുദ്ധ ഗ്രന്ഥം മലിനമാക്കിയെന്നും അഴുക്കുചാലില്‍ തള്ളിയെന്നും ‘ഡോക്യൂമെന്‍ററി ആരോപിച്ചെന്നും എന്നാല്‍, അതൊന്നും സംഭവിച്ചില്ലെന്നും ബാരബങ്കി ജില്ലാ മജിസ്​ട്രേറ്റ്​ ആദര്‍ശ്​ സിങ്​ പറഞ്ഞു.

‘വയര്‍’ മാഗസിനു വേണ്ടി ഡോക്യുമെന്‍ററി തയാറാക്കിയ രണ്ട്​ മാധ്യമ പ്രവര്‍ത്തക​ര്‍ക്കെതിരെയും കേസ്​ എടുത്തിട്ടുണ്ട്​. എന്നാല്‍, ഭീഷണിപ്പെടുത്താനുള്ള ശ്രമം വിലപ്പോകില്ലെന്നും വിവിധ സംഭവങ്ങളില്‍ മുമ്ബ്​ യുപി പൊലീസ്​ എടുത്ത കേസുകള്‍ പോലെ ഇതും അടിസ്​ഥാന രഹിതമാണെന്നും പോര്‍ട്ടല്‍ സ്​ഥാപക എഡിറ്റര്‍ സിദ്ധാര്‍ഥ്​ വരദരാജന്‍ പറഞ്ഞു.

പള്ളി പൊളിച്ചതിനെതിരെ സുന്നി വഖഫ്​ ബോര്‍ഡ്​ നല്‍കിയ ഹരജിയില്‍ അലഹാബാദ്​ ഹൈക്കോടതി കഴിഞ്ഞ ദിവസം യുപി സര്‍ക്കാറിന്​ നോട്ടീസ്​ നല്‍കിയിരുന്നു. യുപി സുന്നി വഖ്​ഫ്​ ബോര്‍ഡില്‍ രജിസ്​റ്റര്‍ ചെയ്​തതായിരുന്നു പൊളിക്കപ്പെട്ട മസ്ജിദ്.

‘മാധ്യമ സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കാത്ത ആദിത്യനാഥ്​ സര്‍ക്കാര്‍ സംസ്​ഥാനത്ത്​ സംഭവിക്കുന്നത്​ റിപ്പോര്‍ട്ട്​ ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ കുറ്റകരമായി മാറ്റുകയാണ്​. യു.പിയില്‍ രാഷ്​ട്രീയക്കാരും സാമൂഹിക വിരുദ്ധ ശക്​തികളും കടുത്ത സാമുദായിക വിദ്വേഷം പരത്തുകയും അതിക്രമം പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നു. അതൊന്നും സാമുദായിക സൗഹാര്‍ദത്തിനോ ക്രമസമാധാനത്തിനോ​ ഭീഷണിയായി പൊലീസ്​ കാണുന്നില്ല”- വരദരാജന്‍ കുറ്റപ്പെടുത്തി.

ഗാസിയാബാദ്​ അക്രമ സംഭവത്തില്‍ ‘വയറി‘നും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ റാണ അയ്യൂബ്​, സബാ നഖ്​വി തുടങ്ങിയവര്‍ക്കുമെതിരെ കഴിഞ്ഞ ആഴ്​ചയാണ്​ യുപി പൊലീസ്​ കേസ്​ എടുത്തത്​.

Eng­lish Sum­ma­ry : Case against the wire for mak­ing doc­u­men­tary on masjid demo­li­tion inci­dent in UP

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.