കൊറോണ വൈറസ് ബാധയെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയ മൂന്ന് പേർക്കെതിരെ കേസ് എടുത്തു. തൃശ്ശൂരിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ നില തൃപിതികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെകെ ശൈലജ അറിയിച്ചു. സംസ്ഥാനത്ത് 1471 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 24 സാമ്പിളുകള്‍ പരിശോധിച്ചതിൽ 18 എണ്ണവും നെഗറ്റീവാണ്. ഇന്ന് 15 പേരുടെ സാമ്പിളുകൾ കൂടി അയച്ചിട്ടുണ്ട്. 85 ഐസൊലേഷൻ വാർഡുകള്‍ സ്വകാര്യ ആശുപത്രികളിൽ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിലെ വ്യാജവാര്‍ത്തകളില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി അറിയച്ചതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വ്യജപ്രചരണം നടത്തിയതിന് മൂന്ന് പേർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കൊറോണയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും ഹെൽപ് ഡെസ്കുകൾ ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ സ്കൂളുകളില്‍ ബോധവല്‍ക്കരണം പരിപാടി നടത്തുമെന്നും മന്ത്രി അറിയിച്ചു.
English Summary: Case against three persons for false propaganda through social media in coronavirus.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.