Web Desk

അഗര്‍ത്തല

April 05, 2020, 3:06 pm

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു; ബിജെപി മുഖ്യമന്ത്രിയ്ക്കെതിരെ കേസ്

Janayugom Online

കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ത്രിപുര ബിജെപി മുഖ്യമന്ത്രിയ്ക്കെതിരെ കേസ്. ത്രിപുരയിലെ മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഗോപാല്‍ റോയുടെ പരാതിയിന്‍മേല്‍ ബിപ്ലബ് കുമാര്‍ ദേബിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

മാധ്യമങ്ങളോട് മണിപ്പൂരില്‍ 19ഉം അസമിലെ കരിംഗഞ്ചില്‍ 16ഉം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്ന് പറഞ്ഞതിനാണ് കേസെടുത്തിരിക്കുന്നത്. ഔദ്യോഗിക കണക്കനുസരിച്ച് കരിംഗഞ്ചില്‍ ഒരു കേസും മണിപൂരില്‍ രണ്ടു കേസുകളുമാണ് റിപ്പോര്‍ട്ടു ചെയ്തതെന്നും പരാതിക്കാരന്‍ പറയുന്നു.

ബിപ്ലബ് കുമാര്‍ ദേബ് മാധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് ഐ.പി.സി സെക്ഷന്‍ 182, 505(1) എന്നീ വകുപ്പുകളാണ് മുഖ്യമന്ത്രിക്കെതിരെ ചുമത്തിയത്.

Eng­lish Sum­ma­ry: Case against Tripu­ra CM for spread­ing fake news in Covid 19.

you may also like this video;