രാത്രി പടക്കം പൊട്ടിച്ചതിന് രണ്ട് പേര്‍ക്കെതിരെ കേസ്

Web Desk
Posted on November 07, 2018, 8:00 pm

മുബൈ: സുപ്രിം കോടതി ഉത്തരവ് ലംഘിച്ച് പടക്കം പൊട്ടിച്ചതിന് രണ്ട് പേര്‍ക്കെതിരെ കേസ്. കോടതി അലക്ഷ്യത്തിനാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുബൈയിലെ മാന്‍ഖുര്‍ദിലാണ് സംഭവം.

സാമൂഹിക പ്രവര്‍ത്തകനായ ഷഖില്‍ അഹമ്മദ് ഷെയ്ക്ക് നല്‍കിയ പരാതിയില്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത രണ്ട് യുവാക്കള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാത്രി എട്ട് മുതല്‍ പത്ത് വരെ മാത്രമെ പടക്കം പൊട്ടിക്കാവു എന്നതാണ് സുപ്രിം കോടതി ഉത്തരവ്. എന്നാല്‍ ഇത് മറികടന്ന് കഴിഞ്ഞ ദിവസം രാത്രിയും ഇവര്‍ പടക്കം പൊട്ടിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നഗരത്തില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്യുന്ന കേസാണിത്.