May 27, 2023 Saturday

വി എസ് ശിവകുമാറിനെതിരായ കേസ്: ലോക്കർ പരിശോധനക്ക് ഇന്ന് നോട്ടീസ് നൽകും

Janayugom Webdesk
തിരുവനന്തപുരം
February 24, 2020 12:00 pm

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് വി എസ് ശിവകുമാർ എംഎൽഎയുടെ ഭാര്യയുടെ പേരിലുള്ള ബാങ്ക് ലോക്കർ പരിശോധിക്കുന്നതിന് വിജിലൻസ് ഇന്ന് ബാങ്ക് അധികൃതർക്ക് നോട്ടീസ് നൽകും. കഴിഞ്ഞ ദിവസം വീട്ടിൽ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരോട് താക്കോൽ കാണാനില്ലെന്നായിരുന്നു ശിവകുമാർ അറിയിച്ചത്. തുടർന്ന് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ മറ്റാർക്കും ലോക്കർ തുറക്കാൻ അനുമതി നൽകരുതെന്ന് വിജിലൻസ് സംഘം ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇന്ന് കോടതിയിൽ നിന്ന് സെർച്ച് വാറന്റ് കൂടി വാങ്ങിയ ശേഷമാകും ബാങ്കിന് അന്വേഷണ സംഘം നോട്ടീസ് നൽകുക. ഇതോടൊപ്പം ശിവകുമാറിന് ബാങ്ക് ഇടപാടുകൾ മുഴുവൻ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം ഈ കഴിഞ്ഞ വെള്ളിയാഴ്ച്ച വി എസ് ശിവകുമാറിന്റെയും കേസിൽ പ്രതിചേർക്കപ്പെട്ട മറ്റു മൂന്നുപേരുടെയും വീടുകളിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത രേഖകൾ വിജിലൻസ് ഇന്ന് പ്രത്യേക കോടതിയിൽ ഹാജരാക്കും. രേഖകൾ കൂടുതൽ പരിശോധനക്കായി തിരികെ വാങ്ങുമെന്നും അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. വി എസ് ശിവകുമാറിനു പുറമേ ഡ്രെവർ ഷൈജു ഹരൻ, എൻഎസ് ഹരികുമാർ, എം എസ് രാജേന്ദ്രൻ എന്നിവരുടെ വീടുകളിലായിരുന്നു വിജിലൻസ് പരിശോധന നടത്തിയത്. അതിനിടെ അന്വേഷണ സംഘത്തിൽ ഓഡിറ്ററെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. വിജിലൻസ് സ്പെഷ്യൽ സെൽ എസ് പി അജിയുടെ നേതൃത്വത്തിൽ ഓാഡിറ്റർക്കു പുറമേ ഒരു ഡിവൈഎസ്‌പിയും രണ്ടു സിഐമാരും ഉൾപ്പെടുന്ന പത്തംഗ സംഘത്തിനാണ് അന്വേഷണച്ചുമതല.

Eng­lish Summary:Case against VS Sivaku­mar: Notice issued today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.