മാസ്കിനെതിരെ വ്യാജ പ്രചാരണം നടത്തിയ വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കോഴിക്കോട് പയ്യോളിയിലാണ് സംഭവം. മാസ്കിന്റെ പാര്‍ശ്വ ഫലമെന്ന പേരില്‍ മരണത്തിലേയ്ക്ക് നയിക്കുന്നു എന്ന് തുടങ്ങിയ വാചകങ്ങള്‍ നോട്ടീസില്‍ ഉള്‍പ്പെടുത്തി പ്രദേശത്തെ വീടുകളില്‍ വിതരണം ചെയ്തതിനാണ് കേസ് എടുത്തിരിക്കുന്നത്.
തിക്കോടി പഞ്ചായത്തില്‍ കോടിക്കല്‍ പ്രദേശത്ത് 12ാം വാര്‍ഡിലെ വനിതാ ലീഗ് പ്രവര്‍ത്തകരാണ് മാസ്ക് ഉപയോഗിക്കുന്നതിനെതിരെ നോട്ടീസ് അച്ചടിച്ച് ഇറക്കിയത്. ഇവര്‍ക്കെതിരെ കേരള പൊലീസ് ആക്ട് 118(e), പകര്‍ച്ചാവ്യാധി ഓര്‍ഡിനൻസ് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
you may also like this video;