യതീഷ് ചന്ദ്രയ്ക്ക് എതിരായ കേസ് തള്ളി

Web Desk
Posted on September 16, 2019, 10:55 am

ഡല്‍ഹി: എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ ബിജെപി നേതാക്കള്‍ നല്‍കിയ പരാതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളി. കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്‌നെ ശബരിമലയില്‍ തടഞ്ഞെന്നാരോപിച്ചാണ് ബിജെപി നേതാക്കള്‍ പരാതി നല്‍കിയത്. മന്ത്രിയുടെ അകമ്പടി വാഹനങ്ങള്‍ കടത്തിവിടാന്‍ കഴിയില്ലെന്ന് കാണിച്ചാണ് യതീഷ് ചന്ദ്ര മന്ത്രിയുമായി സംസാരിച്ചതെന്ന് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.