Web Desk

ന്യൂഡല്‍ഹി

February 16, 2021, 9:34 am

ലൈവിനിടെ ജാതീയ പരാമര്‍ശം: യുവരാജിനെതിരെ കേസ്

Janayugom Online

ജാതീയ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെതിരെ ഹരിയാന പൊലീസ് കേസെടുത്തു. 2020 ല്‍ നടത്തിയ ഒരു ഇന്‍സ്റ്റഗ്രാം ലൈവിനിടെയാണ് യുവരാജ് ജാതീയ പരാമര്‍ശം നടത്തിയത്. അന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

രോഹിത് ശര്‍മ്മയ്‌ക്കൊപ്പം കഴിഞ്ഞ വര്‍ഷം ജൂണില്‍ നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവില്‍ സ്‌പിന്നര്‍മാരായ യുസ്‌വേന്ദ്ര ചാഹലിനെയും കുല്‍ദീപ് യാദവിനെയും കുറിച്ചായിരുന്നു യുവിയുടെ പരാമര്‍ശങ്ങള്‍. സംഭവം വിവാദമായതോടെ ട്വിറ്ററിലൂടെ മാപ്പ് പറഞ്ഞിരുന്നു മുന്‍ ഓള്‍റൗണ്ടര്‍. ജാതിയുടേയും മതത്തിന്റെയും നിറത്തിന്റെയും ലിംഗത്തിന്റെയും പേരില്‍ ആരെയും അപമാനിക്കാന്‍ ഉദേശിച്ചിട്ടില്ലെന്നും ജനങ്ങളുടെ ക്ഷേമത്തിനായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും അന്ന് താരം വ്യക്തമാക്കി.

2019‑ല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച 2011‑ലെ മാന്‍ ഓഫ് ദ സീരിസായ യുവരാജ് നിലവില്‍ ചില ട്വന്റി 20 പരമ്പരകളില്‍ മാത്രമാണ് കളിക്കുന്നത്.

Eng­lish summary:case against Yuvraj singh on casti­est remarks

You may also like this video: