Web Desk

June 13, 2020, 9:20 pm

ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം; വിടി സതീശൻ എംഎല്‍എക്കെതിരെ കേസ്

Janayugom Online

ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് വിടി സതീഷൻ എംഎല്‍എക്കെതിരെ കേസെടുത്തു. പറവൂര്‍ മന്നം സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ അബ്ദുള്‍ സലാം, ഭാര്യ പിഎസ് അഷിത സലാമിന്റെ ഉമ്മ റുഖിയ എന്നിവരുടെ പരാതികളിലാണ് പറവൂര്‍ പൊലീസ് കേസ് എടുത്തത്.

മദ്യത്തിന് സെസ് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിഡി സതീശനിട്ട പോസ്റ്റിന് താഴെ സലാം കമ്മന്റ് ഇട്ടിരുന്നു. ഇതില്‍ പ്രകോപിതനായാണ് അഷിതയ്ക്കും റുഖിയയ്ക്കും സുബൈറിനുമെതിരെ അശ്ലീല ഭാഷയില്‍ എംഎല്‍എ പ്രതികരിച്ചത്. ഇതിന്റെ സ്ക്രീൻ ഷോര്‍ട്ട് അടക്കം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

ഇതിന് പിന്നാലെ വ്യാജ ഐഡി ഉപയോഗിച്ച് കൃത്രിമം നടത്തിയെന്ന അവകാശവാദവുമായി എത്തിയ എംഎല്‍എ പിന്നീട് തന്റെ ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്തെന്നും അവകാശപ്പെട്ടു.

ഇത് കെട്ടിച്ചമച്ചത് അല്ലെന്നും സത്യം തെളിയിക്കാൻ മൊബൈല്‍ ഫാേണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് നല്‍കാൻ തയ്യാറാണെന്നും സ്ക്രീൻ ഷോര്‍ട്ടെടുത്ത തൃത്താല സ്വദേശി നഹാസ് പറഞ്ഞു. മൂന്നാഴ്ച മുമ്പ് നടന്ന സംഭവത്തില്‍ കോടതിയുടെ അനുമതിയോടെയാണ് വിഡി സതീശനെതിരെ 120 ഒ വകുപ്പ് ചുമത്തി കേസെടുത്തത്.

you may also like this video;