സഹപാഠിയായ കാമുകിയെ മര്‍ദ്ദിച്ചു: കാമുകനെതിരെ കേസ്

Web Desk
Posted on September 22, 2019, 8:48 pm

ചെറുതോണി: വിദ്യാര്‍ത്ഥിനിയായ സഹപാഠിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച കാമുകനെതിരെ മുരിക്കാശേരി പൊലീസ് കേസെടുത്തു. കമ്പിളികണ്ടം സ്വദേശി ജിത്തു ജോണിനെതിരെയാണ് കേസെടുത്തത്. വാഴത്തോപ്പ് സ്വദേശിയായ പെണ്‍കുട്ടി ഇപ്പോഴും ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ തലയ്ക്കും മുഖത്തുമാണ് കൂടുതല്‍ അടിയേറ്റിട്ടുള്ളത്. മര്‍ദ്ദനത്തില്‍ ചെവിയുടെകര്‍ണപുടത്തിനും താടിയെല്ലിനും പൊട്ടലേറ്റതായി ഡോക്ടര്‍മാര്‍ അറിയിച്ചു. തലയ്ക്ക് നീരുള്ളതിനാല്‍ രണ്ടുദിവസം കഴിഞ്ഞേ സ്‌കാന്‍ ചെയ്യാന്‍കഴിയുകയുള്ളൂവെന്നും വിദഗ്ദ്ധ ചികിത്സ ആവശ്യമാണെന്നും
ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. സംഭവം സംബന്ധിച്ച് പെണ്‍കുട്ടി പറയുന്നത് . ഇരുവരും ബിസിഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണ്.

ആദ്യവര്‍ഷത്തില്‍ തന്നെ ഇരുവരും ഇഷ്ടത്തിലായിരുന്നു. ഇതിനിടെ പഠനത്തിന്റെ
ഭാഗമായി പ്രോജകട് ചെയ്യുന്നതിന് എറണാകുളത്ത് പോയപ്പോള്‍ ജിത്തു ജോണ്‍
മോശമായി പെരുമാറുകയു കഞ്ചാവു മദ്യവും ഉപയോഗിക്കുന്നതായും മനസിലയാതായി
പെണ്‍കുട്ടി അറിഞ്ഞു. ഇതോടെ പെണ്‍കുട്ടി ജിത്തുവുമായി അകലുകയായിരുന്നു.
പെണ്‍കുട്ടി പിന്നീട് മറ്റാരാടോ ഇഷ്ടത്തിലായെന്ന് മനസിലാക്കിയ ജിത്തു
പ്ലാനിംഗോടെയാണ് ആക്രമിക്കുന്നതിനായി ബുധനാഴ്ച ക്ലാസിലെത്തിയത്. ക്ലാസിലെ
ആണ്‍കുട്ടികള്‍ക്ക് ജിത്തു ജോണിന്റെ പ്ലാനിംഗ് അറിയാമായിരുന്നു. ആണ്‍കുട്ടികള്‍
കൂട്ടത്തോടെ ക്ലാസില്‍ നിന്ന് പുറത്തിറങ്ങിയശേഷം ജിത്തു ജോണ്‍ മുറിയില്‍
കയറി ആക്രമിക്കുകയായിരുന്നു. ഈ സമയം ജിത്തു ജോണിന്റെ സുഹൃത്ത്
ക്ലാസ്മുറിയുടെ കതക് പുറത്തുനിന്നും ലോക്ക് ചെയ്യുകയും ചെയ്തു. മര്‍ദ്ദനമാരംഭിച്ചതോടെ പെണ്‍കുട്ടിയ്‌ക്കൊപ്പമുണ്ടായിരുന്ന മറ്റ്‌പെണ്‍കുട്ടികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് അധ്യാപകരെത്തിയാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. ഇതിനിടെ ജിത്തു ജോണ്‍ നിരവധി തവണ
പെണ്‍കുട്ടിയുടെ തലയ്ക്കടിക്കുകയും ഇടിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ പരുക്കേറ്റു വീണ പെണ്‍കുട്ടിയെ ഷൂ ഇട്ട് ചവിട്ടുകയും ചെയ്തു. ഇപ്പോള്‍ സംസാരിക്കാനും നടക്കാനും കഴിയാത്ത അവസ്ഥയിലാണ് പെണ്‍കുട്ടി. കേസ് ഒത്തു തീര്‍പ്പാക്കുന്നതിന് പലരുംപരിശ്രമിക്കുന്നുണ്ടെങ്കിലും കേസുമായി മുന്നോട്ടു പോകാനാണ്
പെണ്‍കുട്ടിയുടെ വീട്ടുകാരുടെ തീരുമാനം. മുരിക്കാശേരി പൊലീസ്
ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.
പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നതിന് സൗക്യമൊരുക്കിയ കൂട്ടുപ്രതിയുടെ
പേരിലും കേസ് എടുക്കണമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരാവശ്യപ്പെട്ടു.
പ്രതിയെ ഉടനെ അറസ്റ്റു ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.