നടൻ മോഹൻലാലിനെതിരെ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് 19 നെതിരെ ആഹ്വാനം ചെയ്ത ജനത കുർഫ്യു നത്തില്‍ അശാസ്ത്രീയമായ പ്രചരണങ്ങള്‍ നടത്തിയെന്ന എന്ന പരാതിയിന്മേലാണ് കേസ്. ദിനു എന്ന യുവാവാണ് പരാതി നല്‍കിയത്.തന്റെ പരാതിയിന്മേല്‍ മനുഷ്യാവകാശ കമ്മീഷന്‍ മോഹന്‍ലാലിനെതിരെ കേസെടുത്തെന്ന് പരാതിക്കാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
നടൻ മോഹൻലാലിനെതിരെ ഞാൻ സമർപ്പിച്ച പരാതിയിൽ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു.Case no. 2377/11/9/2020. “സ്റ്റാർഡം” എന്നത് സമൂഹം കൽപ്പിച്ചു തരുന്ന താരപ്രഭയാണെന്നും, അതിൽ സാമൂഹിക ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റമാണാവശ്യമെന്ന് ഏത് താരതമ്പുരാനും ഓർക്കേണ്ടതായുണ്ട്. ചിലരെ സുഖിപ്പിക്കാൻ വേണ്ടി മാത്രം ബ്ലോഗിൽ പേനയുന്തുന്ന ഒരാൾക്ക് മാത്രമേ കൈയ്യടിയുടെ മന്ത്രോചാരണം കാരണം വൈറസ് നശിക്കുമെന്ന് തള്ളാനാവും. അതത്ര നിഷ്കളങ്കവുമല്ല.
ഈ മഹാ ദുരന്ത കാലത്ത് അശാസ്ത്രീയമായ പ്രചരണങ്ങൾ നടത്തുന്ന എല്ലാവർക്കുമെതിരെ പരാതികൾ നൽകാൻ ശ്രമിക്കുക എന്നതാണ് വീടുകളിൽ സെൽഫ് കോറന്റയിനിൽ ഇരുന്ന് ചെയ്യാനാവുന്ന ഒരു സാമൂഹിക ഉത്തരവാദിത്തം .
ENGLISH SUMMARY: case filed against actor Mohanlal
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.