പരിശോധനയ്ക്കെത്തിയ മുപ്പത്തെട്ടുകാരി മാനഭംഗത്തിനിരയായി

Web Desk
Posted on June 12, 2018, 8:11 am

പരിശോധനയ്‌ക്കെത്തിയെ യുവതിയെ ഡോക്ടർ മാനഭംഗപ്പെടുത്തി. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. . മിരാൻപൂർ ടൗണിലെ ഡോ. സാജിദ് ഹസനാണ് കുടുങ്ങിയത്. ഒരുവർഷം മുൻപ് യുവതിയെ മാനഭംഗപ്പെടുത്തി ദൃശ്യം പകർത്തിയ ഡോക്ടർ പിന്നീടു ഭീഷണിപ്പെടുത്തി കൃത്യം ആവർത്തിക്കുകയായിരുന്നു.

യുവതിയെ ഒരു വർഷത്തോളം പീഡിപ്പിച്ചെന്ന പരാതിയിലാണ് ഡോക്ടറായ സജിൻ ഹസനെതിരെ കേസെടുത്തിരിക്കുന്നത്. ഒരു വർഷം മുമ്പ് ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുകയും ഇത് കാണിച്ച് ഒരു വർഷത്തോളമായി പീഡിപ്പിച്ച് വരികയായിരുന്നുവെന്ന് കെെത്തോറ സ്റ്റേഷൻ ഹൗസ് ഓഫീസർ മനോജ് ചൗദരി പറഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ക്ലിനിക്കിൽ ചികിത്സയ്ക്ക് എത്തിയപ്പോഴായിരുന്നു ഡോക്ടർ ആദ്യം പീഡിപ്പിച്ചത്.

പീഡന ദൃശ്യം പകർത്തുകയും ഇതുകാട്ടി ഭീഷണിപ്പെടുത്തി വീണ്ടും വഴങ്ങാൻ പ്രേരിപ്പിച്ചതായും യുവതി പരാതിയിൽ പറയുന്നു. സാമൂഹിക മാദ്ധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

പരിശോധനയ്ക്കെത്തിയ പതിനൊന്നുകാരിയെ പീഡിപ്പിച്ചുവെന്നാണ് പ്രദേശത്ത് റിപ്പോർട്ട് ചെയ്ത മറ്റൊരു കേസ്.