October 3, 2022 Monday

Related news

October 3, 2022
October 2, 2022
October 2, 2022
October 2, 2022
October 1, 2022
October 1, 2022
October 1, 2022
September 30, 2022
September 30, 2022
September 30, 2022

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പ്രതിഷേധം നടത്തിയ ലോക് ഇൻസാഫ് പാർട്ടി എംഎൽഎമാർക്കെതിരെ കേസ്

Janayugom Webdesk
പാട്യാല
September 8, 2020 4:48 pm

രാജ്യത്ത് കോവിഡ് മഹാമാരി പടര്‍ന്ന് പിടിക്കുമ്പോള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രതിഷേധ മാര്‍ച്ച് നടത്തിയ ലോക് ഇന്‍സാഫ് എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുത്ത് പൊലീസ്. സിമർജിത് സിം​ഗ് ബെയിൻസ്, സഹോദരൻ ബൽവീന്ദർ സിം​ഗ് ബെയിൻസ് എന്നിവർക്കെതിരെയാണ് നടപടി. 

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് അഴിമതിയില്‍ പട്യാലയിലെ സംസ്ഥാന മന്ത്രിമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ചാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. കാബിനറ്റ് മന്ത്രിമാരായ സാധു സിംഗ് ധരംസോത്തിന് എതിരെയാണ് പ്രതിഷേധം നടന്നത്. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എണ്‍പതിലധികം ബസ്സുകളിലായി 1500ഓളം ആളുകളാണ് സ്ഥലത്തെത്തിയത്. 

ഇത്തരത്തിലോരു മാര്‍ച്ച് നിലവിലെ കോവിഡ് സാഹചര്യത്തില്‍ നടത്തെരുതന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചിരുന്നതായി പറഞ്ഞു. എന്നാല്‍ ഇവ പാലിക്കാതെയാണ് ഇവര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പൊലീസിനോട് പ്രതിഷേധക്കാര്‍ മോശമായി പെരുമാറിയതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസിനും പരിക്കേല്‍ക്കുകയും ചെയ്തു. നിലവില്‍ ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

ENGLISH SUMMARY:Case filed against Lok Insaf par­ty MLAs for vio­lat­ing covid restrictions
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.