27 March 2025, Thursday
KSFE Galaxy Chits Banner 2

Related news

March 17, 2025
March 1, 2025
February 20, 2025
February 15, 2025
February 11, 2025
January 19, 2025
January 18, 2025
January 17, 2025
January 15, 2025
January 14, 2025

വനിതാ നേതാവിന്റെ മോർഫ് ചെയ്ത അശ്ലീലവീഡിയോ പ്രചരിപ്പിച്ച യൂത്ത് കോൺ​ഗ്രസ് നേതാക്കൾക്കെതിരെ കേസ്

Janayugom Webdesk
തൃശൂർ
February 14, 2022 9:27 am

അശ്ലീലവീഡിയോ പ്രചരിപ്പിച്ചെന്ന കോൺ​ഗ്രസ് വനിത നേതാവിന്റെ പരാതിയില്‍ മൂന്ന് യൂത്ത് കോൺ​ഗ്രസ് നേതാക്കൾക്കെതിരെ കേസ്. സംഭവത്തിൽ മതിലകം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉൾപ്പടെയുള്ളവർക്കെതിരെയാണ് കേസെടുത്തിട്ടുണ്ട്.

കയ്പമംഗലത്തെ യൂത്ത് കോൺഗ്രസ് വനിതാനേതാവാണ് പരാതി നൽകിയത്. തന്റെ പേരും പദവിയും സഹിതം മോർഫ് ചെയ്ത അശ്ലീലവീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് ആരോപണം. ഐടി നിയമപ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

ശോഭ സുബിനെ കൂടാതെ നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടിൽ, മണ്ഡലം ഭാരവാഹി അഫ്സൽ എന്നിവരുടെ പേരിലാണ് കേസ്. ശോഭ സുബിൻ നിയമസഭാ തെരഞ്ഞെടുപ്പിൽ കയ്പമംഗലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു.

eng­lish summary;Case filed against Youth Con­gress lead­ers for cir­cu­lat­ing mor­phed  video of a woman leader

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.