February 4, 2023 Saturday

Related news

January 29, 2023
January 25, 2023
December 14, 2022
December 14, 2022
December 2, 2022
November 27, 2022
November 21, 2022
November 19, 2022
November 19, 2022
November 15, 2022

അശ്ലീല വീഡിയോകള്‍ സ്ട്രീം ചെയ്യുന്നതിന് ആൾട്ട് ബാലാജി അടക്കം ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കെതിരെ കേസ്

Janayugom Webdesk
മുംബൈ
November 13, 2020 9:58 am

പ്രമുഖ നിര്‍മ്മാതാവ് ഏക്താ കപൂറിന്റെ ആൾട്ട് ബാലാജി ഉൾപ്പെടെ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളില്‍ അശ്ലീല വിഡിയോകൾ സ്ട്രീം ചെയ്തതിന് മഹാരാഷ്ട്ര സൈബർ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. വെറ്റ്ഫ്ലിക്സ്, പോർട്ടലുകളായ എക്സ്‌വിഡിയോസ്, പോൺഹബ്, എഎൽടി ബാലാജി, ഹോട്ട്ഷോട്ട്, ഫ്ലിസ്മോവീസ്, ഫെനിയോ, കുക്കു, നിയോഫ്ലിക്സ്, ഉല്ലു, ഹോട്ട്മാസ്റ്റി, ചിക്കൂഫ്ലിക്സ്, പ്രൈംഫ്ലിക്സ് എന്നി ഒടിടി പ്ലാറ്റ്ഫോമുള്‍ക്കെതിരെയാണ് കേസ്. 

യുവതലമുറയ്ക്ക് ദോഷം ചെയ്യുന്ന തരത്തിലാണ് ഇത്തരത്തിലുള്ള അശ്ലീല വീഡിയോകള്‍ ചിത്രീകരിക്കുന്നതും നടിമാരെ ചൂഷണം ചെയ്തുമാണ് ചിത്രീകരണം നടത്തുന്നതെന്നും കേസില്‍ പറയുന്നു. ദ വീക്ക് റിപ്പോര്‍ട്ടിലാണ് മഹാരാഷ്ട്ര സൈബർ ഡിപ്പാർട്ട്‌മെന്റ് സ്‌പെഷ്യൽ ഇൻസ്‌പെക്ടർ ജനറൽ യശസ്വി യാദവ് ഇക്കാര്യം വ്യക്തമാക്കിയത്. ഒടിടി പ്ലാറ്റ്‌ഫോമുകളുടെയും വെബ്‌സൈറ്റുകളുടെയും ഡയറക്ടർമാർക്കും ഉടമകൾക്കും നോട്ടീസ് നല്‍കി. നിലവില്‍ ഒടിടി പ്ലാറ്റ്ഫോമുകളെയും ഓൺലൈൻ വാർത്താ പോർട്ടലുകളെയും കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ കീഴിലാക്കിയിരിക്കുകയാണ്.

ENGLISH SUMMARY:Case for stream­ing por nograp hic videos against OTT plat­forms includ­ing Alt Balaji
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.