June 28, 2022 Tuesday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

മുഖ്യമന്ത്രിക്കെതിരെ ഇഡി ഉദ്യോഗസ്ഥര്‍ വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിച്ച കേസ്: കോടതി വിശദമായ വാദം കേള്‍ക്കും

By Janayugom Webdesk
May 27, 2021

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ കള്ളത്തെളിവുണ്ടാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചെന്ന കേസില്‍ കോടതി വിശദമായ വാദം കേള്‍ക്കും. കേസില്‍ അന്വേഷണം നടത്തേണ്ടതുണ്ടോ എന്ന വിഷയത്തിലാണ് വിശദമായ വാദം കേള്‍ക്കുക. കേസ് കൂടുതല്‍ വാദത്തിനായി പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജൂലൈ രണ്ടിലേക്ക് മാറ്റി.

കേസില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ കോടതി കഴിഞ്ഞ ആഴ്ച തീരുമാനിച്ചിരുന്നു. അന്വേഷണത്തെ എതിര്‍ക്കുന്ന ഇഡി വിശദമായ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ ഒരു മാസത്തെ സാവകാശം തേടി. കേസിലെ രേഖകളുടെ പകര്‍പ്പുകള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കൈമാറുന്നതില്‍ ഇ ഡി എതിര്‍പ്പറിയിച്ചു. കള്ളത്തെളിവുണ്ടാക്കാന്‍ ശ്രമിച്ചതിന് ഇ ഡി ക്കെതിരെ ക്രൈം ബ്രാഞ്ച് എടുത്ത കേസുകള്‍ റദ്ദാക്കിയ ഹൈക്കോതി, ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് വിചാരണക്കോടതിയാണന്ന് വ്യക്തമാക്കിയിരുന്നു. രേഖകള്‍ മുദ്രവച്ച കവറില്‍ കൈമാറാനും ഉത്തരവിട്ടിരുന്നു.

ഹൈക്കോടതി നിര്‍ദേശം കണക്കിലെടുത്താണ് സെഷന്‍സ് കോടതി അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. പുതിയതായി ചുമതലയേറ്റ ജഡ്ജിയാണ് കേസ് പരിഗണിച്ചത്. മുഖ്യമന്ത്രിക്കെതിരെ തെളിവു നല്‍കാന്‍ നിര്‍ബന്ധിച്ചെന്ന സ്വപ്ന സുരേഷിന്റെ ശബ്ദരേയുടേയും, സന്ദീപ് നായര്‍ വിചാരണക്കോടതിക്ക് എഴുതിയ കത്തിന്റെയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസടുത്തത്.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.