14 October 2024, Monday
KSFE Galaxy Chits Banner 2

Related news

October 13, 2024
September 20, 2024
July 10, 2024
July 3, 2024
June 12, 2024
February 10, 2024
January 21, 2024
December 12, 2023
December 11, 2023
November 27, 2023

നടിയെ ആക്രമിച്ച കേസ്; അന്വേഷണ ഉദ്യാ​ഗസ്ഥൻ ആരാണെന്ന് സർക്കാരിനോട് കോടതി

Janayugom Webdesk
കൊച്ചി
May 6, 2022 4:22 pm

നടിയെ ആക്രമിച്ച കേസിൽ എഡിജിപി എസ് ശ്രീജിത്തിനെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റിയ നടപടില്‍ സംശയം പ്രകടിപ്പിച്ച് കോടതി. പുതിയ അന്വേഷണ ഉദ്യാ​ഗസ്ഥൻ ആരാണെന്നും സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ഈ മാസം 19ന് മുമ്പായി ഡിജിപി ഇക്കാര്യത്തിൽ മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

എഡിജിപി എസ് ശ്രീജിത്തിന്റെ സ്ഥലംമാറ്റം ചോദ്യംചെയ്ത് ഹൈക്കോടതിയിൽ സംവിധായകൻ ബൈജു കൊട്ടാരക്കര ഹർജി നൽകിയിരുന്നു. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് ശ്രീജിത്തിനെ നീക്കിയത് അന്വേഷണം അട്ടിമറിക്കാനാണെന്നാണ് ചൂണ്ടികാട്ടിയായിരുന്നു ഹർജി.

സ്ഥലംമാറ്റ നടപടി നിയമപരമായി നിലനിൽക്കില്ലെന്നും ​​ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സംവിധായകൻ ബൈജു കൊട്ടാരക്കരയുടെ ഹർജിയിൽ എതിർ കക്ഷികൾക്ക് നോട്ടീസയച്ചിട്ടുണ്ട്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം.

Eng­lish summary;Case of assault on actress; The court asked the gov­ern­ment who is the inves­ti­gat­ing officer

You may also like this video;

TOP NEWS

October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.