25 April 2024, Thursday

Related news

April 2, 2024
March 6, 2024
March 2, 2024
February 28, 2024
December 7, 2023
October 27, 2023
October 21, 2023
August 23, 2023
August 4, 2023
April 2, 2023

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കി ഹൈക്കോടതി

Janayugom Webdesk
കൊച്ചി
June 3, 2022 11:07 am

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒന്നരമാസം സമയം അനുവദിച്ച് ഹൈക്കോടതി. അന്വേഷണ സംഘം മൂന്ന് മാസം കൂടി സമയം ആവിശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ ജുലൈ പതിനഞ്ചിനകം തന്നെ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് നിര്‍ദ്ദേശിച്ചത്. കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ ഫോണില്‍ നിന്ന് പിടിച്ചെടുത്ത വിവരങ്ങള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ ആവിശ്യപ്പെട്ടത്. അതിജീവിതയും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരുന്നു. അതേസമയം കോടതിയില്‍ കസ്റ്റഡിയിലുള്ള ദൃശ്യങ്ങള്‍ ലീക്ക് ആകുമോയെന്ന് എന്ന ഭയമുണ്ടെന്ന് അതിജീവിത കോടതിയെ അറിയിച്ചു. വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് പ്രോസിക്യൂഷന്റയെന്ന് ദിലീപ് കോടതിയില്‍ വാദിച്ചത്.

Eng­lish Sum­ma­ry: Case of assault on actress; The High Court extend­ed the time for fur­ther investigation
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.