27 March 2024, Wednesday

Related news

March 22, 2024
March 18, 2024
February 11, 2024
January 30, 2024
January 27, 2024
January 14, 2024
January 13, 2024
January 1, 2024
December 27, 2023
December 16, 2023

കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നല്‍കി, കഴുത്ത് ഞെരിച്ച് കൊ ലപ്പെടുത്തിയ കേസ്; പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും

Janayugom Webdesk
തിരുവനന്തപുരം
December 5, 2022 9:44 am

കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. കേസില്‍ പനത്തുറ സ്വദേശികളായ ഉമേഷ്, ഉദയകുമാര്‍ എന്നീ പ്രതികള്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു.

പ്രതികള്‍ക്കെതിരെ ചുമത്തിയ കൊലപാതകം, ബലാത്സംഗം, സംഘം ചേര്‍ന്നുള്ള ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിവ തെളിഞ്ഞു. രണ്ട് പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.
സംഭവം നടന്ന് നാലര വര്‍ഷമാകുമ്പോഴാണ് കേസില്‍ ശിക്ഷ വിധിക്കുന്നത്. 

2018 മാര്‍ച്ച് 14 ന് പോത്തന്‍കോട്ടെ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ നിന്ന് കാണാതായ വിദേശ വനിതയെ 36 ആം ദിവസം പനത്തുറയിലെ കണ്ടല്‍ക്കാട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.ടൂറിസ്റ്റ് ഗെഡെന്ന വ്യാജേനെ കോവളത്തെത്തിയ യുവതിയെ പ്രതികളായ ഉമേഷും ഉദയനും കണ്ടല്‍ കാട്ടിലെത്തിച്ച് ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചത്. ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന കണ്ടെത്തല്‍ കോടതി ശരി വെച്ചിരുന്നു.

Eng­lish Summary:Case of drugged, stran­gu­lat­ed for­eign woman in Kovalam; The accused will be sen­tenced today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.