Web Desk

കൊച്ചി

December 20, 2020, 9:24 pm

നടിയെ ഉപദ്രവിച്ച കേസ്; പ്രതികള്‍ കസ്റ്റഡിയില്‍

Janayugom Online

കൊച്ചിയില്‍ ഷോപ്പിങ് മാളില്‍ യുവ നടിയെ ഉപദ്രവിച്ച കേസിലെ പ്രതികള്‍ കസ്റ്റഡിയില്‍. മുഹമ്മദ് റംഷാദ്, മുഹമ്മദ് ആദില്‍ എന്നിവരെയാണ് പിടികൂടിയത്. കളമശ്ശേരി പൊലീസാണ് പിടികൂടിയത്. പെരുന്തല്‍മണ്ണ സ്വദേശികളാണ് ഇരുവരും. കൊച്ചിയിലെ മാളിൽ വ്യാഴാഴ്ച വൈകുന്നേരം 7 മണിക്കാണ് യുവനടിയെ അപമാനിക്കാൻ ശ്രമിച്ചത്.

പെരിന്തൽമണ്ണയിൽ നിന്ന് ലഭിച്ച ഫോൺ കോളിനെ തുടർന്ന് പ്രതികൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. പിടിയിലാകുമെന്ന് ഉറപ്പായതോടെ റിൻഷാദും ആദിലും മാധ്യമങ്ങൾക്ക് മുന്നിലെത്തി.ജോലി ആവശ്യത്തിനാണ് കൊച്ചിയിൽ എത്തിയതെന്നും ലുലുമാളിൽ വച്ച് അബദ്ധത്തിൽ കൈ തട്ടിയത് ആണെന്നും വിശദീകരിച്ചിരുന്നു.

Eng­lish Summary:Case of harass­ment of actress; Defen­dants in custody

You may like this video also;