December 6, 2022 Tuesday

Related news

December 4, 2022
September 15, 2022
August 8, 2022
August 7, 2022
June 22, 2022
June 1, 2022
April 29, 2022
April 27, 2022
March 29, 2022
February 14, 2022

അയോധ്യ ഭൂമി കുംഭകോണത്തെ ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകനും മറ്റ് രണ്ടു പേര്‍ക്കുമെതിരെ കേസ്

Janayugom Webdesk
ലഖ്‌നൗ
June 21, 2021 10:22 pm

അയോധ്യ രാമക്ഷേത്ര ഭൂമി കുംഭകോണത്തെ ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകനും മറ്റു രണ്ടു പേര്‍ക്കുമെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വിനീത് നാരായണ്‍, ഉല്‍ക്ക ലാഹോട്ടി, രജനീഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 

ശ്രീരാം ജന്മഭൂമി ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയും വിശ്വ ഹിന്ദു പരിഷത് നേതാവുമായ ചമ്പത് റായ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിനെതിരെയാണ് നടപടി. റായ്‌യുടെ സഹോദരന്‍ സഞ്ജയ് ബന്‍സാലിന്റെ പരാതിയിന്മേലാണ് കേസെടുത്തത്. വ്യാജരേഖ ചമയ്ക്കൽ, ശത്രുത വളർത്തൽ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 

റായ്‌യുടെ സ്വദേശമായ ബിജിനോറില്‍ ശ്രീകൃഷ്ണ ഗോശാലയുടെ അഞ്ചേക്കറോളം ഭൂമി ഇദ്ദേഹത്തിന്റെ സഹോദരന്മാര്‍ മുഖേന കൈവശപ്പെടുത്തി അനധികൃതമായി കോളജ് നിര്‍മ്മിച്ചുവെന്നും അതിനെ സര്‍വകലാശാല അംഗീകൃതമാക്കിയെന്നും വിനീത് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ബിജിനോര്‍ പൊലീസ് റായിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടും അദ്ദേഹത്തിനെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നാണ് ബന്‍സാല്‍ പരാതിയില്‍ പറയുന്നത്. 

ഉല്‍ക്ക ലാഹോട്ടിയുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് റായ്‌യുടെ സഹോദരങ്ങള്‍ കൈവശപ്പെടുത്തിയത്. ഇതുസംബന്ധിച്ച് തന്റെ യൂട്യൂബ് ചാനലിലും വിനീത് നാരായണ്‍ വാര്‍ത്ത നല്‍കിയിരുന്നു. രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍, രണ്ട് കോടി വിലയുള്ള ഭൂമി 18.55 കോടി രൂപയ്ക്ക് ട്രസ്റ്റ് വാങ്ങിയെന്നും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

Eng­lish Sum­ma­ry : Case reg­is­tered against Ayo­d­hya ramtem­ple scam case

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.