മുൻ ഐഎഎസ് ഓഫീസർ കണ്ണൻ ഗോപിനാഥനെതിരെ നാഗർ ഹവേലി പൊലീസ് കേസെടുത്തു. കോവിഡ് 19 മഹാമാരിയെ തുടർന്ന് ജോലിയിൽ പുനഃപ്രവേശിക്കണമെന്ന കേന്ദ്രസർക്കാരിന്റെ നിർദേശം അവഗണിച്ചതിനാണ് നടപടി. പകർച്ച വ്യാധി, ദുരന്ത നിവാരണ നിയമങ്ങൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ഓഗസ്റ്റില്‍ സർവീസിൽ നിന്നും രാജി വച്ച കണ്ണൻ ഗോപിനാഥനെതിരെ സർക്കാർ ഉത്തരവ് ലംഘിച്ചതിന് ഐപിസി 188 വകുപ്പ് പ്രകാരവും കേസ് എടുത്തതായി പൊലീസ് ഇൻസ്പെക്ടര്‍ ലീലാധർ മക്വാന പറഞ്ഞു. പേഴ്സണൽ സൂപ്രണ്ട് എച്ച് കെ കാബ്ലെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ കേസ് എന്ന് അദ്ദേഹം പറഞ്ഞു.
ജമ്മുകശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ഭരണഘടനാ അനുച്ഛേദം റദ്ദാക്കിയതിന് പിന്നാലെയാണ് കണ്ണൻ ഗോപിനാഥൻ രാജി വച്ചത്. കേന്ദ്ര സർക്കാർ നിലപാടുകൾക്കെതിരെ ശക്തമായി പ്രതികരിച്ചും അദ്ദേഹം രംഗത്തെത്തിയിരുന്നു. അടുത്തിടെ കണ്ണൻ ഗോപിനാഥനെതിരെ ഗുജറാത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.