കോവിഡ് രോഗവിവരം മറച്ചുവെച്ചു; തിരുവനന്തപുരം സ്വദേശിക്കെതിരെ പൊലീസ് കേസ്

Web Desk

തിരുവനന്തപുരം

Posted on June 23, 2020, 9:37 pm

കോവിഡ് രോഗം മറച്ചു വെച്ചതിന് തിരുവനന്തപുരം കൈതമുക്ക് സ്വദേശിക്കെതിരെ കേസ്. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് ഇയാൾക്കെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. ചെന്നൈയിൽ നിന്നെത്തിയ ഇയാൾ ചെങ്കൽപ്പെട്ട് മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ തന്നെ രോഗം ഭേദമാകാതെ ഇയാൾ ഡിസ്ചാർജ് വാങ്ങി തിരുവനന്തപുരത്തെ വീട്ടിലെത്തി. രോഗ വിവരമോ, ചികിത്സ വിവരമോ ആരോഗ്യവകുപ്പിനെ അറിയിച്ചില്ല.

തിരുവനന്തപുരം നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. തലസ്ഥാനത്ത് പത്തു ദിവസത്തേക്കാണ് കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ENGLISH SUMMARY: case reg­is­tered against man for hid­ing covid

YOU MAY ALSO LIKE THIS VIDEO