Web Desk

ഹൈദരാബാദ്

January 23, 2020, 3:44 pm

21 ലക്ഷം നല്‍കിയില്ല: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെതിരെ വഞ്ചനാ കേസ് നല്‍കി ട്രാവല്‍ ഏജന്റ്

Janayugom Online

വിമാന ടിക്കറ്റ് ബുക്ക് ചെയ്ത പണം നല്‍കിയില്ലെന്ന് ആരോപിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീനിതിരെ വഞ്ചനാ കേസ്. 21 ലക്ഷത്തോളം രൂപ നല്‍കിയില്ലെന്ന് ആരോപിച്ചാണ് ട്രാവല്‍ ഏജന്റ് അസറുദ്ദീനും സഹായികളായ രണ്ടു പേര്‍ക്കുമെതിരെ പരാതി നല്‍കിയത്.

മഹാരാഷ്ട്രയില്‍ ഔറംഗാബാദ് സിറ്റിയിലെ ട്രാവല്‍ ഏജന്‍സി ആയ ഡാനിഷ് ടൂര്‍സ് ആന്റ് ട്രാവല്‍സിന്റെ ഉടമസ്ഥന്‍ ശഹാബ് മുഹമ്മദാണ് അസറുദ്ദീനെതിരേ പരാതി നല്‍കിയത്.

20.96 ലക്ഷത്തോളം രൂപ വിലയുള്ള വിവിധ വിമാന ടിക്കറ്റുകള്‍ അസറുദ്ദീനും സഹായികളായ മുജീബ് ഖാനും സുധേഷ് അവാക്കലും ബുക്ക് ചെയ്തതായും എന്നാല്‍ അതിന്റെ പണം ഇതുവരെ അടച്ചിട്ടില്ലെന്നും ശഹാബ് മുഹമ്മദ് പരാതിയില്‍ പറയുന്നു.

അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്ന് അസറുദ്ദീന്‍ പ്രതികരിച്ചു. പരാതിക്കാരനെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കും. പരാതിയില്‍ യാതൊരു കഴമ്പുമില്ല. ജനശ്രദ്ധ നേടാന്‍ വേണ്ടിയാണ് ഈ പരാതിയെന്നും അസറുദ്ദീന്‍ പറഞ്ഞു. ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു അസറുദ്ദീന്റെ പ്രതികരണം.

YOU MAY ALSO LIKE THIS VIDEO