24 April 2024, Wednesday

ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കേസ്: നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തു

Janayugom Webdesk
മുംബൈ
February 23, 2022 4:03 pm

അധോലോക നേതാവ് ദാവൂവ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കേസില്‍ മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും മുതിർന്ന എൻ.സി.പി നേതാവുമായ നവാബ് മാലിക്കിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ദാവൂദ് ഇബ്രാഹിമും കൂട്ടാളികളുമായി കള്ളപ്പണ ഇടപാട് നടത്തിയെന്ന കേസില്‍ നവാബ് മാലിക്കിനെ ഇഡി രാവിലെ ഏഴ് മണിമുതലാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. മണിക്കൂറുകളോളം ചോദ്യം ചെയ്തതിനുശേഷമാണ് ഇടി അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലുമായി നവാബ് മാലിക്ക് സഹകരിക്കുന്നില്ലെന്നും ഇഡി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട നേരത്തെ ഇഡി റെയ്ഡുകളും കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യലുകളുമെല്ലാം നടത്തിയിരുന്നു.

Eng­lish Sum­ma­ry: Case relat­ed to Dawood Ibrahim: Nawab Malik arrest­ed by ED

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.