ലോക്ഡൗൺ ലംഘനം: എപ്പിഡമിക് ആക്ട് പ്രകാരം കേസെടുക്കും

Web Desk

തിരുവനന്തപുരം:

Posted on April 01, 2020, 9:46 pm

ലോക്ക്ഡൗൺ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എപ്പിഡമിക് ആക്ട് പ്രകാരം കേസെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലുള്ള പരിശോധനകളിലെ കാർക്കശ്യം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരെ തിരിച്ചുവിടുകയാണ് ഇതുവരെ ചെയ്തത്. എന്നാൽ ബോധപൂർവ്വം ചിലർ പുറത്തിറങ്ങുന്ന നിലയുണ്ടായി. ഈ സാഹചര്യത്തിലാണ് എപ്പിഡമിക് ആക്ട് പ്രകാരം കേസെടുക്കാൻ നിർബന്ധിതരായത്. സംസ്ഥാനത്ത് ഇതുവരെ ലോക്ഡൗൺ ലംഘനത്തിന് 22,338 കേസുകൾ രജിസ്റ്റർ ചെയ്തു. 2,155 പേരെ അറസ്റ്റുചെയ്തു. 12,783 വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പൊതു നിരത്തുകളിൽ വാഹനങ്ങളുടെയും പൊതുജനങ്ങളുടെയും എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. സൗജന്യ റേഷൻ വിതരണം ക്രമീകരിക്കാൻ കഴിഞ്ഞതുകൊണ്ട് ശാരീരിക അകലം പൊതുവേ പാലിക്കാൻ കഴിഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി.

ENGLISH SUMMARY: case tak­en against breaks lock down

YOU MAY ALSO LIKE THIS VIDEO