വിലക്ക് ലംഘിച്ച് പ്രാർത്ഥന; പള്ളി വികാരിക്കെതിരെ കേസ്

Web Desk

കൊച്ചി

Posted on April 03, 2020, 12:05 pm

കൊറോണ വൈറസ് വ്യാപനത്തിനിടെ സർക്കാർ നിർദേശം ലംഘിച്ച് പള്ളിയിൽ പ്രാർത്ഥന നടത്തിയതിന് വികാരി ഉൾപ്പെടെ ആറു പേർക്കെതിരെ പൊലീസ് കേസെടുത്തു. രാവിലെ അഞ്ചരക്കണ് ഇവർ പള്ളിയിൽ പ്രാർത്ഥന നടത്തിയത്. പുത്തൻകുരിശ് കക്കാട്ടുപാറ സെന്റ് മേരീസ് യാക്കോബായ പള്ളി വികാരി ടി വർഗീസ് ഉൾപ്പടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

കൊറോണ വൈറസ് വ്യാപിക്കുന സാഹചര്യത്തിൽ ആളുകൂടുന്ന ചടങ്ങുകളും പ്രാർത്ഥനകളും ഒഴിവാക്കണമെന്ന് സർക്കാരിന്റെ കർശന നിയന്ത്രണം നിലവിലുണ്ട്. മതനേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ജില്ലാ ഭരണകൂടം ഇത് ആവർത്തിച്ച് ആവശ്യപ്പെടുകയും അതെല്ലാം അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

ENGLISH SUMMARY: case tak­en against priest for vio­lat­ing lock down

YOU MAY ALSO LIKE THIS VIDEO