Friday
19 Apr 2019

അശ്ലീലചിത്രം പോസ്റ്റ് ചെയ്തു: ഋഷി കപൂറിനെതിരെ കേസ്

By: Web Desk | Sunday 27 August 2017 11:25 AM IST


അശ്ലീലചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിന് ഹിന്ദി സിനിമാതാരം ഋഷി കപൂറിനെതിരെ കേസ്. ഒരു സന്നദ്ധ സംഘടനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ സൈബർ പോലീസ് കപൂറിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

പോസ്കോ നിയമപ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജയ് ഹോ ഫൗണ്ടേഷൻ അധ്യക്ഷൻ അഫ്രോസ് മാലിക്കിന്റെ പരാതിയിലാണ് കേസ്.കൊച്ചുകുട്ടിയുടെ അശ്ലീല ചിത്രം തന്റെ അകൗണ്ടിൽ പോസ്റ്റ് ചെയ്തതാണ് കേസിന് ആധാരം. 2.6 ദശലക്ഷം ആളുകൾ കപൂറിനെ ട്വിറ്ററിൽ പിന്തുടരരുന്നു. അതിനർത്ഥം ഇവർക്കിടയിലെല്ലാം കുട്ടിയുടെ അശ്ലീല ചിത്രം പ്രചരിപ്പിക്കപ്പെടുകയാണെന്ന് മാലിക് പറഞ്ഞു. നിരവധി റീ ട്വിറ്റുകളും ലൈക്കുകളുമാണ് ഈ ചിത്രത്തിന് ലഭിച്ചത്. നിയമത്തിനുമുന്പിൽ എല്ലാവരും സമന്മാരാണെന്ന് സ്ഥാപിക്കപ്പെടണം അതിനാലാണ് ഋഷി കപൂറിനെതിരെ പരാതി നൽകിയത്- മാലിക് കൂട്ടിച്ചേർത്തു. ഇതിനിടെ ഋഷികപൂർ തന്റെ ട്വീറ്റ് പിൻവലിച്ചു.

 

Related News