കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ്.ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ടായിരുന്ന പത്തനംതിട്ട സ്വദേശി ചാടി പോയതിൽ അയാൾക്കെതിരെ കേസെടുക്കുമെന്ന് കളക്ടർ അറിയിച്ചു. ഇയാൾ ആരൊക്കെയായി സഹകരിച്ചുവെന്നും നിരീക്ഷിക്കും. സംസ്ഥാനത്തെ ഇതര തൊഴിലാളികളുടെ ക്യാമ്പുകളിലും ബോധവത്കരണം നടത്തുമെന്ന് കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് ചാടി പോയ യുവാവിനെ തിരകെ ആശുപത്രിയിലെത്തിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പരിശോധന നടത്തേണ്ടിയിരുന്ന യുവാവ് ഇന്നലെ രാത്രിയാണ് ആശുപത്രിയിൽ നിന്ന് ചാടി പോയത്.
ENGLISH SUMMARY: case will be taken against the person who escape from hospital
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.