Janayugom Online
suicide- janayugam

കൊല്ലത്ത് കശുവണ്ടി ഫാക്ടറി ഉടമ ജീവനൊടുക്കി

Web Desk

കൊല്ലം

Posted on June 11, 2020, 10:58 am

കൊല്ലം നല്ലിലയിൽ കശുവണ്ടി ഫാക്ടറി ഉടമ ജീവനൊടുക്കി. നിര്‍മലമാതാ ഫാക്ടറി ഉടമയായ സൈമൺ ആണ് മരിച്ചത്. വ്യാവസായിക നഷ്ടത്തെ തുടർന്ന് ഫാക്ടറി പൂട്ടിയിരുന്നു. ഫാക്ടറി ജപ്തി ഭീഷണി നേരിട്ടിരുന്നതായും ബന്ധുക്കൾ പറയുന്നു. ഇതിനെ തുടർന്നുള്ള കടുത്ത മാനസികസമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് ബന്ധുക്കൾ നൽകുന്ന സൂചന. കശുവണ്ടി ഫാക്ടറിയുടെ ഉള്ളിലാണ് സൈമൺ ജീവനൊടുക്കിയത്.

Eng­lish sum­ma­ry: Cashew fac­to­ry own­er com­mit­ed sui­cide.

You may also like this video: