സംസ്ഥാനത്ത് ജാതി അടിസ്ഥാനത്തിലുള്ള സെൻസസ് നടപ്പാക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. നടപടി വേഗത്തിലാക്കാൻ സമ്മർദ്ദം ചെലുത്താനാണ് നിതീഷ് കുമാറിന്റെ നീക്കമെന്നാണ് സൂചന. എന്നാൽ കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി മോഡിക്ക് നിതീഷ് കത്ത് അയച്ചെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. നിതീഷ് തന്നെയാണ് ഇക്കാര്യം മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.
2021 സെൻസസിൽ പിന്നാക്ക ജാതി സെൻസസ് കണക്കാക്കാൻ പദ്ധതിയില്ലെന്നു കേന്ദ്ര സർക്കാർ പാർലമെന്റിൽ പറഞ്ഞിരുന്നു. എന്നാൽ സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമുള്ള ബിഹാറിലെ ഒബിസി വിഭാഗക്കാർക്കിടയിൽ മുറുമുറുപ്പിന് ഇടയാക്കിയിരുന്നു. ജാതി അടിസ്ഥാനത്തിലുള്ള സെൻസസ് നടപ്പിലാക്കണമെന്നതിൽ ഉറച്ചു നിൽക്കുന്നുവെന്നായിരുന്നു കേന്ദ്ര നിലപാടിനെതിരെയുള്ള നിതീഷിന്റെ പ്രതികരണം.
ജാതി അടിസ്ഥാനത്തിലുള്ള സെൻസസ് നടപ്പിലാക്കുന്നതിനായി ബിഹാർ രണ്ടു തവണ നിയമസഭയിൽ പ്രമേയം പാസാക്കിയിരുന്നു. ഇതിന് ബിജെപി ഒഴികെയുള്ള മറ്റുപാർട്ടികളെല്ലാം പിന്തുണ നൽകുകയും ചെയ്തിരുന്നു.
നേരത്തെ ജെഡിയു എംപിമാർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അനുമതി തേടിയപ്പോഴും കേന്ദ്രം അനുവദിച്ചിരുന്നില്ല. ആഭ്യന്തരമന്ത്രിയുമായി ചർച്ച നടത്തിയാൽ മതിയെന്നായിരുന്നു എംപിമാർക്കു കിട്ടിയ നിർദ്ദേശം.
English summary; caste based senses
You may also like this video;