Web Desk

ഹൈദരാബാദ്

December 30, 2020, 10:30 pm

സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘ജാതി ക്രിക്കറ്റ്’

Janayugom Online

ക്രിക്കറ്റ് ഇന്ത്യയില്‍ ഒരു വികാരമാണ്.എന്നാല്‍ ക്രിക്കറ്റില്‍ ജാതിയും മതവും നോക്കിയ ഹൈദരാബാദ് സംഘടനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ബ്രാഹ്മണര്‍ക്ക് മാത്രമായി ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തി ഹൈദരാബാദിലെ ബ്രാഹ്മണ്‍ ക്രിക്കറ്റ് സംഘടന. ബിഎസ്ആര്‍ മൈദാനത്ത് നടന്ന കളിയില്‍ പങ്കെടുക്കാന്‍ ബ്രാഹ്മണരായ കളിക്കാരെ മാത്രം ക്ഷണിച്ചു കൊണ്ടാണ് സംഘാടകര്‍ പോസ്റ്റര്‍ പ്രസിദ്ധീകരിച്ചത്. സംഭവം ഇതിനോടകം തന്നെ വൈറലായി. കളിക്കാര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റോടെ എത്താന്‍ പൊസ്റ്ററില്‍ ആവിശ്യപ്പെട്ടിട്ടുണ്ട്. ഡിസംബര്‍ 25,26 തീയതികളിലാണ് മത്സരം നടന്നത്. 

ENGLISH SUMMARY:Caste crick­et’ goes viral on social media
You may also like this video