Saturday
07 Dec 2019

ജാതിവിവേചനം; മുന്നാക്ക വിഭാഗക്കാര്‍ ശമ്ശാനം അനുവദിച്ചില്ല, ഒടുവില്‍ മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിച്ചു

By: Web Desk | Wednesday 4 September 2019 8:29 AM IST


ചെന്നൈ: ശ്മശാനം അനുവദിക്കാതെ, മഴയില്‍ കുതിര്‍ന്ന ദളിതനായ മധ്യവയസ്‌കന്റെ മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിച്ചു. മുന്നാക്ക വിഭാഗക്കാര്‍ ശമ്ശാനം അനുവദിക്കാത്തതിന് എതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും കേസ് എടുത്തിട്ടില്ല. മധുരയിലെ പേരായുര്‍ ഗ്രാമത്തിലെ ദളിതര്‍ക്കാണ് ദുരനുഭവമുണ്ടായത്. ഷണ്‍മുഖവേലിന്റെ മൃതദേഹം ദഹിപ്പിക്കുന്നതിനിടെ മഴ കനത്തതോടെ പകുതി കത്തിയ മൃതദേഹം സംസ്‌കരിക്കാന്‍ സമീപത്തെ ശമ്ശാനത്തില്‍ ഇടം ചോദിച്ചെങ്കിലും ലഭിച്ചില്ല.

വീണ്ടും കേണപേക്ഷിച്ചെങ്കിലും മുന്നാക്ക വിഭാഗക്കാര്‍ ശ്മശാനം നല്‍കിയില്ല. മഴ പെയ്‌തൊഴിയുന്നത് വരെ ഷണ്‍മുഖവേലിന്റെ മൃതദേഹം പ്ലാസ്റ്റിക്ക് ഷീറ്റിട്ട് മൂടി. ഒടുവില്‍ മഴയില്‍ കുതിര്‍ന്ന മൃതദേഹം മറ്റു വഴികളില്ലാതെ ഇവര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ഷണ്‍മുഖവേലിന്റെ കുടുംബം പേരായുര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുക്കാന്‍ തയാറായിട്ടില്ലെന്ന് ഇവര്‍ പറയുന്നു. മുന്നാക്ക വിഭാഗക്കാരുടെ ശ്മശാനത്തില്‍ ഇടം ചോദിച്ചതാണ് പ്രശ്മനമായതെന്ന നിലപാടിലാണ് പൊലീസ്.

Related News