June 6, 2023 Tuesday

Related news

June 4, 2023
May 10, 2023
April 19, 2023
April 9, 2023
April 7, 2023
April 3, 2023
March 30, 2023
March 29, 2023
March 17, 2023
March 8, 2023

സമൂഹമാധ്യമത്തില്ല്‍ ജാതീയ പരാമര്‍ശം: യുവരാജ് സിങ്ങിന് ജാമ്യം

Janayugom Webdesk
ന്യൂഡല്‍ഹി
October 18, 2021 10:05 am

ഛണ്ഡീഗഢ് : സമൂഹമാധ്യമത്തില്‍ ജാതീയ പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്ന് അറസ്റ്റിലായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന് ജാമ്യ ലഭിച്ചു. . ഇൻസ്റ്റഗ്രാം വീഡിയോയിൽ ഇന്ത്യൻ താരം യൂസ്വേന്ദ്ര ചഹലിനെതിരെ നടത്തിയ പരാമർശത്തിലാണ് നടപടിയെന്ന് എൻ ഡി ടി വി റിപ്പോർട്ട് ചെയ്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഹരിയാന പോലീസ് പറഞ്ഞു.
കോടതി ഉത്തരവിനെ തുടർന്ന് യുവരാജിനെ അറസ്റ്റ് ചെയ്തെന്നും ഇടക്കാല ജാമ്യത്തിൽ വിട്ടെന്നും ഹരിയാന സീനിയർ പോലീസ് ഓഫിസർ നികിത ഗെഹ്ലോട്ട് പറഞ്ഞു. എന്നാൽ, താരത്തെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ സഹായി ഷസ്മീൻ കാര പറയുന്നത്. അതേസമയം, യുവരാജ് സുരക്ഷാ ജീവനക്കാരടക്കമുള്ള സഹായികൾക്കൊപ്പം ഹിസാർ പോലീസിന് മുന്നിൽ ഹാജരായെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2020 ജൂണിലാണ് പരാതിക്കടിസ്ഥാനമായ സംഭവമുണ്ടായത്.
ചഹലിന്റെ ടിക് ടോക് വീഡിയോകളെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ രോഹിത് ശർമയും യുവരാജും സംസാരിക്കവെ യുവരാജ് ജാതീയ പരാമർശം നടത്തിയെന്നാണ് ആരോപണം. പരാമർശത്തിൽ യുവരാജ് നേരത്തെ ഖേദം പ്രകടിപ്പിച്ചിരുന്നു. അബദ്ധത്തിൽ സംഭവിച്ച പരാമർശമാണെന്നും ആർക്കെങ്കിലും വേദനയുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നുമാണ് യുവരാജ് പറഞ്ഞിരുന്നു. ഹരിയാനയിലെ ദലിത് ആക്ടിവിസ്റ്റാണ് യുവരാജിനെതിരെ പരാതി നല്‍കിയത്. തുടർന്ന് കേസിൽ എഫ് ആർ രജിസ്റ്റർ ചെയ്തു.

 

Eng­lish Summary:Caste ref­er­ence on social media: Yuvraj Singh released on bail

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.