October 3, 2022 Monday

Related news

October 3, 2022
September 12, 2022
August 10, 2022
July 12, 2022
July 3, 2022
April 25, 2022
March 29, 2022
January 6, 2022
October 29, 2021
October 1, 2021

പുതിയ സിനിമാ പോസ്റ്ററുകളിൽ പഴയ താരങ്ങളെ ‘കാസ്റ്റ്’ ചെയ്ത് തിരുവനന്തപുരം സ്വദേശി

Janayugom Webdesk
തിരുവനന്തപുരം
May 5, 2020 9:50 am

തിരുവനന്തപുരം സ്വദേശിയായ ദിവാകൃഷ്ണ വിജയകുമാർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. പുതിയ സിനിമാ പോസ്റ്ററുകളിൽ പഴയ താരങ്ങളെ ‘കാസ്റ്റ്’ ചെയ്ത് കൊണ്ടാണ് ഇ യുവാവ് സോഷ്യൽ മീഡിയയിൽ പ്രേക്ഷക ശ്രദ്ധ നേടുന്നത്.

‘ഫോണിന് റേഞ്ച് ഇല്ലാത്ത സ്ഥലത്തായിരുന്നു രണ്ട് ദിവസമായി. സോ സിനിമ കാണൽ ഒന്നും നടക്കൂല. അങ്ങനെ വെറുതെ ഇരുന്നപ്പോൾ ഫോണിൽ (Pic­sArt) ചെയ്ത കുറച്ചു പോസ്റ്ററുകളാണ്. ഇപ്പോഴത്തെ സിനിമകൾ 90s ൽ വന്നിരുന്നെങ്കിലോ, 90s ലെ ചില സിനിമകൾ ഇപ്പോൾ വന്നിരുന്നെങ്കിലോ എന്നൊക്കെയുള്ള ചിന്തകളിൽ നിന്ന് ഉരുത്തിരിഞ്ഞു ഉണ്ടായതാണ്. ഭാവനയും, ഫോട്ടോസിന്റെ അവൈലബിലിറ്റിയും ഡിസൈനുകളെ സ്വാധീനിച്ചിട്ടുണ്ട്. ആരും ആർക്കും പകരക്കാർ ആകില്ല എന്നോർക്കുക എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

തമാശയിൽ ഭരത് ഗോപി, ഡ്രൈവിംഗ് ലൈസൻസ്, വരത്തൻ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, പുണ്യാളൻ അഗർബത്തീസ് എന്നീ സിനിമകളിൽ മോഹൻലാൽ, ഏകലവ്യനിൽ ജയൻ, മൈ ബോസ്, വെറുതേ ഒരു ഭാര്യ എന്നീ സിനിമകളിൽ പ്രേം നസീറും ഷീലയും, മായാനദിയിൽ നസീറും ശാരദയും, അയ്യപ്പനും കോശിയും സിനിമയിൽ മമ്മൂട്ടിയും മോഹൻലാലും, മുംബൈ പൊലീസ് എന്ന സിനിമയിൽ മമ്മൂട്ടിയും മോഹൻലാലും റഹ്മാനും, മൂത്തോനിൽ മമ്മൂട്ടി, ജോമോൻ്റെ സുവിശേഷങ്ങളിൽ ജയറാമും തിലകനും, കോട്ടയം കുഞ്ഞച്ചനിൽ പൃഥ്വിരാജ്, മഹേഷിൻ്റെ പ്രതികാരത്തിൽ കമൽ ഹാസൻ, വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ പ്രേം നസീർ, ജയറാം, ശ്രീവിദ്യ, ശോഭന എന്നിവർ, ഉണ്ടയിൽ രജനികാന്ത് എന്നിങ്ങനെയാണ് പുതുക്കിയ പോസ്റ്ററുകൾ.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.