Web Desk

നെടുംകുന്നം

June 05, 2020, 8:08 pm

കോട്ടയം നെടുംകുന്നത്ത്‌ കൃഷിയിടത്തിൽ നിന്നും പെരുംപാമ്പിനെ പിടികൂടി, വീഡിയോ കാണാം

Janayugom Online

കോട്ടയം നെടുംകുന്നത്ത്‌ കൃഷിയിടത്തിൽ നിന്നും പെരുംപാമ്പിനെ പിടികൂടി. നെടുംകുന്നം പഞ്ചായത്ത് 13-ാം വാർഡ് മുതിരമല ഭാഗത്തു നിന്നുമാണ് പെരുംപാമ്പിനെ പിടികൂടിയത്. നെടുംകുന്നം വടക്കേപ്പറമ്പിൽ ജെയ്സൺ ജോസഫിൻ്റെ കൃഷിയിടത്തിൽ നിന്നും വെള്ളിയാഴ്ച്ച പകൽ 12.30 ഓടെയാണ് 10 അടി നീളവും, 18 കിലോയോളം തൂക്കവും വരുന്ന പാമ്പിനേയാണ് പിടികൂടിയത്.

രാവിലെ കൃഷിയിടത്തിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് പെരുംപാമ്പിനെ കാണ്ടത്. ഇവർ സ്ഥല ഉടമയെ വിവരം അറിയിക്കുകയും ഉടമ വനം വകുപ്പ് അധികൃതരുമായി ബന്ധപ്പെടുകയും ചെയ്തു. തുടർന്ന്  എരുമേലി പ്ലാച്ചേരി റേഞ്ച് ഓഫീസിലെ ഡപ്യൂട്ടി റേഞ്ച് ഓഫീസർ കെ വി രതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള വനപാലകർ സ്ഥലതെത്തി നാട്ടുകാരുടെ സഹായത്തോട് കൂടി  പെരുംപാമ്പിനെ പിടികൂടി. പിന്നീട്‌ പാമ്പിനെ വനത്തിൽ വിടുന്നതിനായി വനപാലകർ കൊണ്ടുപോയി.

Watch Video: